ബിവറേജ് അനുവദിക്കാന്‍ സര്‍ക്കാരും പഞ്ചായത്തും ഗൂഢാലോചന നടത്തുന്നു
ഇരിട്ടി: ഇരിട്ടി മേഖലയില്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്പനശാല അനുവദിക്കാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളില്‍ നിന്ന് പായത്തെ എരുമത്തടം പോലുള്ള ഗ്രാമീണ മേഖലയിലേക്ക് മദ്യ വില്പന ശാല അനുവദിക്കാന്‍ പിണറായി സര്‍ക്കാരും സി.പി.എം ഭരിക്കുന്ന പായം പഞ്ചായത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നും മദ്യവര്‍ജന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് േൈതത്താട്ടം ആരോപിച്ചു. എരുമത്തടത്ത് മദ്യശാല അനുവദിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ. തോമസ് തൈത്തോട്ടം. പായം പഞ്ചായത്തിനെ ലഹരി വിമുക്തമായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മദ്യശാലക്ക് ലൈസന്‍സ് നല്കാന് സി.പി.
എം ഭരിക്കുന്ന പായം പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് അധ്യക്ഷനായി.
വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ സി. അബ്ദുളള, രാംദാസ് എടക്കാനം, ഡോ. ജോസ്ലെറ്റ് മാത്യു, അഡ്വ. ഷീജ സെബാസ്റ്റ്യന്‍, മാത്യുഎം. കണ്ടം, ബെന്നിച്ചന് മഠത്തിനകം, ഏബ്രഹാം പാരിക്കാപ്പള്ളി, ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍, ജാന്‍സി തോമസ്, ഡോ. ഔസേപ്പച്ചന്, സണ്ണി തറയില്‍, പി.
രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."