HOME
DETAILS
MAL
നികുതി വെട്ടിച്ച് കടത്തുകയായിരുന്ന മാര്‍ബിളും മരത്തടികളും പിടികൂടി
backup
May 05 2017 | 06:05 AM
കാഞ്ഞങ്ങാട്: നികുതി വെട്ടിച്ചു ലോറികളില്‍ കടത്തുകയായിരുന്ന മാര്‍ബിളുകളും മരത്തടികളും മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. തുടര്‍ന്ന് ഏഴുലക്ഷം രൂപ ഇവരില്‍ നിന്നു പിഴ ഈടാക്കി. കര്‍ണാടകയിലെ ജാല്‍സൂര്‍ വഴി മരത്തടികളും മാര്‍ബിളുകളും കയറ്റി വരുകയായിരുന്ന ലോറികള്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതോടെയാണു നികുതി വെട്ടിച്ച് മാര്‍ബിളും മരത്തടികളും കടത്തുകയാണെന്നു കണ്ടെത്തിയത്. നികുതി വെട്ടിപ്പിനു പുറമേ അമിത ഭാരവും കയറ്റിയാണു ലോറികള്‍ കടന്നുവന്നതെന്നു പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു.
അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."