രുചിയൂറും വിഭവങ്ങളുമായി ചക്ക മഹോത്സവം
കരിന്തളം: രുചിയൂറും വിഭവങ്ങളുമായി ചക്കമഹോത്സവം സംഘടിപ്പിച്ചു. കിനാനൂര്‍ കരിന്തളം കുടുംബശ്രീ സി.ഡി.എസ് വനിതാസഹായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണു ചക്കമഹോത്സവം നടത്തിയത്.
കട്ലറ്റ്, പായസം, അച്ചാര്‍, ഹലുവ, പച്ചടി, ചക്കപ്പൊടി കാപ്പി, വിവിധ തരം ചിപ്സുകള്‍, ഉണ്ണിയപ്പം, മിക്സച്ചര്‍ തുടങ്ങി മുന്നൂറോളം ചക്ക വിഭവങ്ങളും ചക്ക കൊണ്ടുണ്ടാക്കിയ ഫേഷ്യല്‍ ക്രീമും മഹോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 17 വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകളാണ് ചക്ക ഉല്പന്നങ്ങള് തയാറാക്കിയത്.
നൂറുകണക്കിനാളുകളാണ് പ്രദര്‍ശനം കാണാനെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വി.വി യശോദ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാവിജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, അംഗങ്ങളായ കെ ശ്രീധരന്, ലിസിവര്ക്കി, കാര്‍ത്യായനി, കുടുംബശ്രീ ജില്ലാ മിഷന് കണ്‍സള്‍ട്ടന്റ് ഇ സൈജു, പഞ്ചായത്ത് സെക്രട്ടറി വി മധുസൂദനന്, പി രാജന്, കെ കൈരളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."