മെഡിക്കല്‍ കോളജില്‍ സുരക്ഷ ശക്തമാക്കി; പട്രോളിങിന് സുരക്ഷാജീവനക്കാരും
മെഡിക്കല്‍കോളജ്: എസ്.എ.ടി ആശുപത്രി ഉള്‍പ്പെടെ മെഡിക്കല്‍കോളജ് കാംപസിനുള്ളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കി.
കഴിഞ്ഞദിവസം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞ സംഭവത്തിന്റെ ചുവടുപിടിച്ചാണ് പുതിയ സുരക്ഷാസംവിധാനം ഒരുക്കിയത്.
കാംപസിലെ ആശുപത്രികള്‍, കോളജ്, നഴ്സിംഗ് ഹോസ്റ്റലുകള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങി നിരവധി കെട്ടിടങ്ങള്‍ ഉള്ളതും സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ കാംപസിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ കാണുന്നവര്‍, രോഗികളുടെ ബന്ധുക്കളെന്നു നടിച്ച് ആശുപത്രി പരിസരത്ത് കറങ്ങിനടക്കുന്നവര്‍ രാത്രികാലങ്ങളില്‍ ആശുപത്രി വരാന്തകളില്‍ അന്തിയുറങ്ങാനെത്തുന്നവര് എന്നിവരെ പ്രത്യേകം നിരീക്ഷിക്കാന്‍ അധികൃതര്‍ സുരക്ഷാജീവനക്കാര്‍ക്കു നിര്‍ദേശം നല്കി.
കൂടാതെ മെഡിക്കല്‍കോളജ് പൊലിസ്, പട്രോളിംഗ് ഡ്യൂട്ടി പൊലിസിനെ സഹായിക്കുന്നതിന് സുരക്ഷാ ജീവനക്കാര്‍ക്ക് കാംപസിനുള്ളില്‍ ചുമതല തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.
പോക്കറ്റടി, മോഷണം, സ്ത്രീകളെ ശല്യംചെയ്യല്‍ തുടങ്ങിയ സാമൂഹികവിരുദ്ധരെ കാംപസിനുള്ളില്നിന്ന് നിരീക്ഷിച്ച് പിടികൂടാനുള്ള സംവിധാനങ്ങളും നിലവില്‍ വന്നു.
രാത്രികാലങ്ങളില്‍ വാര്‍ഡുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും ആശുപത്രി സുരക്ഷാവിഭാഗം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."