HOME
DETAILS
MAL
വരള്‍ച്ച: കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നിയമസഭ
backup
May 05 2017 | 18:05 PM
തിരുവനന്തപുരം: വരള്‍ച്ച അതിജീവിക്കുന്നതിന് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ഇ.ടി ടൈസന് മാസ്റ്റര്‍ക്കുവേണ്ടി മുല്ലക്കര രത്നാകരന് അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി.
മഴക്കുറവുമൂലം സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുകയാണ്. വ്യാപകമായ കൃഷിനാശവും കടുത്ത കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്. കാര്ഷികോല്പന്നങ്ങളുടെ ഉല്പാദനം കുറയുന്നതിനാല്‍ കടുത്ത വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
വരുംദിവസങ്ങളില്‍ വരള്‍ച്ച രൂക്ഷമാകാനുള്ള സാധ്യതയാണ് കാണുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."