HOME
DETAILS

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ത്തും: ഡിവിഷണല്‍ മാനേജര്‍

  
backup
May 05 2017 | 18:05 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%97%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5-3



കൊല്ലം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം പരിശോധിച്ച് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ത്തുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബൂട്ടാണി പറഞ്ഞു.
ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി   പി .രാമഭദ്രന്റെ നിര്‍ദേശങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാലുകോടി രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള സ്റ്റേഷനുകള്‍ക്ക് ബി ഗ്രേഡ് പദവി നല്‍കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.25 കോടി രൂപ വരുമാനമുള്ള കരുനാഗപ്പള്ളി സ്‌റ്റേഷന്‍ ഇപ്പോഴും ഡി ഗ്രേഡിലാണെന്ന കാര്യം രാമഭദ്രന്‍ ശ്രദ്ധയില്‍പെടുത്തി.
സ്റ്റേഷനില്‍ കയറിയിറങ്ങുന്ന ട്രെയിനുകള്‍ക്ക് പത്ത് മിനിറ്റിലേറെ നഷ്ടമാക്കുന്ന ലൂപ്പ് ട്രാക്ക് സംവിധാനം ഒഴിവാക്കുന്നതിനെപ്പറ്റി മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടന്നു.
ലൂപ്പ് ട്രാക്ക് മാറ്റുമ്പോള്‍ ദിവസങ്ങളോളം ഗതാഗതം തടസപ്പെടുമെന്നും ഇതേ സാഹചര്യം വര്‍ക്കലയിലും കഴക്കൂട്ടത്തും ഉണ്ടെന്നും പെട്ടെന്ന് ഇക്കാര്യം നടപ്പിലാക്കാനാകില്ലെന്നുമായിരുന്നു മറുപടി.
കൊല്ലം റെയില്‍വേ
സ്റ്റേഷനില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടന്‍
കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ ഉടന്‍ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ അധികൃതര്‍ ഉറപ്പ് നല്‍കി.  വാട്ടര്‍ കൂളര്‍, ലൈറ്റ് റിഫ്രഷ്‌മെന്റ് സൗകര്യവും ഉടന്‍ ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് തങ്ങുന്നതിനുള്ള വിശ്രമമുറി ഐ.ആര്‍.ടി.സിയുടെ സഹായത്തോടെ  നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കും. കേടായ സി.സി.ടി.വി ക്യാമറകളും ലൈറ്റുകളും ഉടന്‍ പുനസ്ഥാപിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago
No Image

ദമാമിൽ ഫ്ലാറ്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മൂന്ന് മരണം, മൂന്ന് പേർക്ക് ഗുരുതരം, 20 പേർക്ക് പരിക്ക്

Saudi-arabia
  •  2 months ago
No Image

രജനീകാന്ത് ആശുപത്രിയില്‍

National
  •  2 months ago
No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago