ഫ്രഞ്ച് പ്രസിഡന്റ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നാളെ
പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നാളെ. ഇരു സ്ഥാനാര്‍ഥികളും അവസാനഘട്ട പ്രചാരണത്തിലാണ്. അടുത്ത ഫ്രഞ്ച് പ്രസിഡന്റ് ആരെന്ന് ജനം വിധിയെഴുതുക രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ്. മധ്യ വലതുപക്ഷക്കാരനും പുതിയ പാര്‍ട്ടിയുടെ നേതാവുമായ ഇമ്മാനുവല്‍ മാക്രോണും വലതുപക്ഷ നേതാവ് മരിന് ലെ പെന്നുമാണ് ഏറ്റുമുട്ടുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണാണ് വിജയിച്ചിരുന്നത്.
എന്നാല്‍ ആര്‍ക്കും കേവലഭൂരിപക്ഷമായ 50 ശതമാനം വോട്ട് നേടാനാകാത്തതിനെ തുടര്‍ന്നാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മാക്രോണും ലെ പെന്നും രണ്ടാം ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് ഇതിനകം ജനങ്ങള്‍ തീരുമാനിക്കപ്പെട്ടതായി ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. നിലവിലുള്ള പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാന്തിന്റെ മന്ത്രിസഭയില്‍ വാണിജ്യ മന്ത്രിയായിരുന്നു മാക്രോണ്‍. രാജിവച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം ഇത്തവണ മത്സരത്തിന് ഇറങ്ങിയത്.
കടുത്ത മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ലെ പെന്നിന് ഒന്നാംഘട്ടത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. അവസാനഘട്ട സര്‍വേകള്‍ പ്രകാരം മാക്രോണിന് 63 ഉം ലെ പെന്നിന് 38 ഉം ശതമാനം പേരുടെ പിന്തുണയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."