HOME
DETAILS

അംഗപരിമിതര്‍ക്ക് സൗജന്യ മെഡിക്ലെയിം നല്‍കി കുന്നുകര പഞ്ചായത്ത്

  
backup
May 05 2017 | 19:05 PM

%e0%b4%85%e0%b4%82%e0%b4%97%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af



നെടുമ്പാശ്ശേരി: ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അംഗ പരിമിതര്‍ക്കും സൗജന്യമായി മെഡിക്ലെയിം പദ്ധതി നടപ്പാക്കിക്കൊണ്ട് കുന്നുകര ഗ്രാമപഞ്ചായത്ത് വീണ്ടും ശ്രദ്ധേയമാകുന്നു.
രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വികലാംഗര്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ന് വൈകീട്ട് 3 മണിക്ക് കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ റിട്ട. ചീഫ് ജസ്റ്റീസ് പി.സദാശിവം പദ്ധതി ഉദ്ഘാടനം ചെയ്യും.
ഒരു വര്‍ഷം രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകുക. പദ്ധതി പ്രകാരം അംഗപരിമിതരോടൊപ്പം കുടുംബത്തിലെ പരമാവധി നാല് പേര്‍ക്ക് വരെ ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും 3570 രൂപയാണ് പ്രീമിയം തുക.ഇതില്‍ 90 ശതമാനം തുകയും ഇന്‍ഷുറന്‍സ് കമ്പനി സബ്‌സിഡിയായി നല്‍കുകയും ബാക്കി തുക ട്രസ്റ്റ് നല്‍കുകയുമാണ് ചെയ്യുന്നത്.
ഉദ്ഘാടന ചടങ്ങില്‍ പ്രൊഫ.കെ.വി.തോമസ് എം.പി.അദ്ധ്യക്ഷനായിരിക്കും. വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് സീന സന്തോഷ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.യു.ജബ്ബാര്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  25 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  25 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  25 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  25 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  25 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  25 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  25 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  25 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  25 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago