HOME
DETAILS

പ്രളയക്കെടുതി: സമസ്ത പുനരധിവാസ പദ്ധതി ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം

  
backup
August 23 2018 | 18:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%a8-2

 

കോഴിക്കോട്: നാടിനെ നടുക്കിയ മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്ന മസ്ജിദുകളും മദ്‌റസകളും പുനര്‍നിര്‍മിക്കുന്നതിനും സമസ്ത രൂപീകരിച്ച പ്രളയക്കെടുതി ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് മികച്ച പ്രതികരണം.
ബലിപെരുന്നാള്‍ ദിവസം പള്ളികളില്‍ വച്ചും മറ്റും നടത്തിയ ഫണ്ട് ശേഖരണത്തിന് അകമഴിഞ്ഞ പിന്തുണയാണ് ജനങ്ങളില്‍ നിന്നുണ്ടായത്. സഹജീവികളുടെ കണ്ണീരൊപ്പുന്നതിന് എല്ലാവിധ ആഘോഷങ്ങളും മാറ്റിവച്ച് മുഴുവന്‍ ആളുകളും കൈമെയ് മറന്ന് സഹായങ്ങള്‍ നല്‍കി എന്നതാണ് ഈ വര്‍ഷത്തെ പെരുന്നാളിന്റെ പ്രത്യേകത.
ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കിയ മഹല്ല്-മദ്‌റസ ഭാരവാഹികള്‍, ഖാസി, ഖത്വീബ്, സംഘടനാ പ്രവര്‍ത്തകര്‍, സംഭാവന നല്‍കി സഹായിച്ചവര്‍ എന്നിവരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു.
സമാഹരിച്ച തുകകളും വ്യക്തി സഹായങ്ങളും താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലോ ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേകം സൗകര്യപ്പെടുത്തിയ ഓഫിസുകളില്‍ നേരിട്ടോ ഏല്‍പിക്കണം. പെരുന്നാള്‍ ദിവസം ഫണ്ട് ശേഖരണം നടക്കാത്ത സ്ഥലങ്ങളില്‍ ഇന്ന് നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 57018248599, കഎടഇ: ടആകച 0070200.

 

സമാഹരിച്ച തുക സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങള്‍


മലപ്പുറം: സമസ്താലയം, ചേളാരി ഫോണ്‍ 0494 2401262, 2400256, 9446019554.
സുന്നിമഹല്‍, മലപ്പുറം, ഫോണ്‍: 0483 2737790
കോഴിക്കോട്: സമസ്ത ബുക്ക് ഡിപ്പോ, ഫ്രാന്‍സിസ് റോഡ് കോഴിക്കോട്, ഫോണ്‍: 0495 2300642, 9895683666.
കണ്ണൂര്‍: ഇസ്‌ലാമിക് സെന്റര്‍, കണ്ണൂര്‍, ഫോണ്‍: 0497 2712708, 9447861926.
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഓഫിസ്, ചേറൂര്‍ കോംപ്ലക്‌സ്, കാസര്‍കോട്, ഫോണ്‍: 9946228111.
വയനാട്: സമസ്ത കാര്യാലയം, പള്ളിത്താഴെ, കല്‍പറ്റ, ഫോണ്‍: 04963 205063, 9847700450.
പാലക്കാട്: ഇസ്‌ലാമിക് സെന്റര്‍ മണ്ണാര്‍ക്കാട്, ഫോണ്‍: 9895833960.
തൃശൂര്‍: നോര്‍ത്ത് ഒരുമനയൂര്‍ ജുമാമസ്ജിദ്, ചാവക്കാട്, ഫോണ്‍: 9447919337.
എറണാകുളം: മുട്ടം ചൂര്‍ണിക്കര ജുമാമസ്ജിദ്, ഫോണ്‍: 9744544545.
തിരുവനന്തപുരം: സമസ്ത ജൂബിലി സൗധം, മേലെ തമ്പാനൂര്‍, ഫോണ്‍: 9495339691.
ആലപ്പുഴ: ഇസ്‌ലാമിക് സെന്റര്‍, വളഞ്ഞവഴി, ഫോണ്‍: 9446714971.
കൊല്ലം: ഇര്‍ഷാദിയ യതീംഖാന, കൊല്ലൂര്‍വിള, ഫോണ്‍: 9995469275.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago