HOME
DETAILS

ഇന്ന് ഉത്രാടപാച്ചില്‍; പൊതുവിപണിയില്‍ തിരക്കേറി

  
backup
August 24 2018 | 02:08 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

ചവറ: പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ ഉത്രാട വിപണി ഒരുങ്ങി. ജലപ്രളയം തെക്കന്‍ മേഖലയിലെ ഓണാഘോഷങ്ങള്‍ക്ക് മങ്ങലായെങ്കിലും ഓണ വിപണിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. പൊതുവിപണിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്രാട പാച്ചിലായതിനാല്‍ ചന്തയില്‍ ഇന്ന് തിരക്ക് കൂടും. ഉത്രാടച്ചന്തയില്‍ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയാറെടുപ്പ് പൂര്‍ത്തിയാകില്ല.
ഉത്രാടദിനം പ്രമാണിച്ച് ചവറയിലെ എല്ലാ സപ്ലൈകോ വില്‍പനശാലകളും ഓണച്ചന്തകളും രാത്രി വൈകിയും പ്രവര്‍ത്തിക്കും. ചവറ സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓണച്ചന്തയില്‍ പൊതു വിപണിയേക്കാള്‍ വിലക്കുറവാണ്. ഒരു കിലോ മട്ടഅരിക്ക് സപ്ലൈക്കോയില്‍ 24 രൂപയും പൊതുവിപണിയില്‍ 32 രൂപയുമാണ് വില. ജയ അരിക്ക് സപ്ലൈക്കോയില്‍ 25 രൂപയും വിപണിയില്‍ 35 രൂപയോളമാണ് വില. ഏത്തക്കയ്ക്ക് കിലോയ്ക്ക് 70 മുതല്‍ 75 രൂപയായി. ഞാലി പൂവന്‍പഴത്തിന് 70 രൂപയും പാളയന്‍കോടന് 35, തക്കാളി 45, നാരങ്ങ 70, മാങ്ങ 90, ചേന 40, കാരറ്റ് 60, പയര്‍ 60, സവാള 34, വെള്ളരി 30, മുരിങ്ങക്കായ 42, ഇഞ്ചി 110, പഞ്ചസാര 40, ചെറുപയര്‍ 95, വെളിച്ചെണ്ണ 190220 എന്നിങ്ങനെയാണ് വിപണി വില.
കേരളക്കരയാകെ ദുരിതം വിതച്ച പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വന്‍നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.
കേരളത്തിന്റെ നെല്ലറയായ പാലക്കാടും കുട്ടനാടും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയത് അരി വിപണിയെ സാരമായി ബാധിച്ചു. മഴക്കെടുതിയില്‍ വയനാട് പൂര്‍ണമായും ഒറ്റപ്പെട്ടതിനാല്‍ ഉപ്പേരി വിപണിയിലും കൈ പൊള്ളും. വയനാടന്‍ ഏത്തക്കയുടെ വരവ് നിലച്ചതാണ് ഇതിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
ഇപ്പോള്‍ മേട്ടുപാളയത്ത് നിന്നുമുള്ള ഏത്തക്കയാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഏത്തക്കയ്ക്ക് വിപണിയില്‍ തീ വിലയാണ്.
ഓണ വിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍ നിന്നും ഉപ്പേരകള്‍ വിപണിയിലെത്താറുണ്ടെങ്കിലും താരതമ്യനേ ഗുണനിലവാരം കുറവാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അത് കൊണ്ട് തന്നെ മലയാളികള്‍ക്ക് ഓണമുണ്ണാന്‍ പൂര്‍ണമായും ഇതര സംസ്ഥാനങ്ങളെ അശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് ഓണം വിപണിയില്‍ പലചരക്ക്, പച്ചക്കറി, പഴം ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില വര്‍ധനവിന് കാരണമായതായി വ്യാപാരികള്‍ പറയുന്നു. ജയ അരി, മട്ട, പരിപ്പ്, കടല, ഉഴുന്ന്, മല്ലി, മുളക്, പഞ്ചസാര, ചെറുപയര്‍, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ക്ക് വിപണിയില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടലുകളൊന്നും പൂര്‍ണമായും ഫലം കണ്ടില്ലെന്ന് ആക്ഷേപമുണ്ട്.
പ്രളയത്തില്‍ കേരളം മുങ്ങിയത് പൂവിപണിയേയും ബാധിച്ചു. പൂക്കള്‍ക്ക് വിപണിയില്‍ നല്ല വിലയാണുള്ളത്. പൂവാങ്ങാന്‍ തിരക്ക് വളരെ കുറവാണ്. സേലം, മധുര, ഗുണ്ടല്‍ പേട്ട്, ബംഗളുരു, മൈസുരുവില്‍ നിന്നുമുള്ള പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. ജെമന്തി, വാടാര്‍ മല്ലി, അരളി, റോസ് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.
റോസിലും ജമന്തിയിലുമായി മാത്രം പത്തിലേറെ വ്യത്യസ്ത ഇനങ്ങള്‍ ലഭിക്കും. നാല് നിറങ്ങളില്‍ അരളി പൂവും വിപണിയില്‍ ലഭ്യമാണ്. സ്‌കൂള്‍, കോളജ്, സര്‍ക്കാര്‍ ഓഫിസുകള്‍, ക്ലബുകള്‍, തുടങ്ങിയ സ്ഥാപനങ്ങള്‍ ഓണാഘോഷങ്ങള്‍, പൂക്കള മത്സരങ്ങള്‍ എന്നിവ പ്രളയം മൂലം ആഘോഷിക്കാത്തത് പൂവിപണിയെ സാരമായി ബാധിച്ചു.
കൈത്തറി വസ്ത്രങ്ങളോട് മലയാളികള്‍ക്ക് എന്നും പ്രിയമാണ്. കൈത്തറി വസ്ത്ര പ്രദര്‍ശനവും വില്‍പ്പനയും പലയിടത്തും നേരത്തേ തന്നെ തുടങ്ങിയിരുന്നു. കൈത്തറി മേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വൈവിധ്യമാര്‍ന്ന റിബേറ്റും ഉണ്ട്. ഡിസ്‌കൗണ്ടും മറ്റുമായി വിവിധ സഹകരണ സംഘങ്ങളുടെയും വസ്ത്ര വിപണികള്‍ സജീവമായി രംഗത്തുണ്ട്.
ഗൃഹോപകരണ വിപണിയിലും മൊബൈല്‍ ഫോണ്‍ മേഖലയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി കഴിയുന്നത്ര നല്ല ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ വശത്താക്കുന്നത്. സാംസങ്ങ്, എല്‍.ജി, സോണി, ലോയിഡ്, വീഡിയോ കോണ്‍, വോള്‍ട്ടാസ്, ഗോദറേജ് തുടങ്ങിയ ബ്രാന്റുകള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്റ് അനുഭവപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  23 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  23 days ago