നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കൈമ ദുബായ്
കേച്ചേരി: കേച്ചേരി മേഖലയിലെ നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യഭാഗ്യമൊരുക്കി പ്രവാസി കൂട്ടായ്മയായ കൈമ ദുബായ്. കൂട്ടായ്മയുടെ 22ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രണ്ട് നിര്‍ധന യുവതികളുടെ വിവാഹത്തിന് സഹായധനം ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.
കേച്ചേരി സിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൈമ പ്രസിഡണ്ട് നസീര്‍ അബൂബക്കര്‍ അധ്യക്ഷനായി. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.കരീം മുഖ്യ പ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമ അംഗങ്ങള്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപ മുരളി പെരുനെല്ലി ഏറ്റുവാങ്ങി.
വീടില്ലാത്ത ഒരാള്‍ക്ക് ഭൂമി നല്കല്, രണ്ട് പേര്‍ക്ക് ഡയാലിസിസ് ചികില്‍സാ സഹായം, നാലുപേര്‍ക്ക് ആടും കൂടും നല്കല്, അല്അമീന് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്കല്, തൃശൂര്‍ പ്രതീക്ഷ ഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി, ഓണക്കിറ്റ് എന്നിവയുടെ വിതരണം, വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കല്‍, സുവനീര്‍ പ്രകാശനം തുടങ്ങിയ പരിപാടികളും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."