HOME
DETAILS

ത്യാഗസ്മരണകളില്‍ മുഴുകി ബലിപെരുന്നാള്‍ ആഘോഷിച്ചു

  
backup
August 24 2018 | 08:08 AM

%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%95%e0%b4%bf

കാസര്‍കോട്: ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും ത്യാഗ സ്മരണകളില്‍ മുഴുകി നാടെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാള്‍ ദിനത്തിനു രണ്ടുദിവസം മുമ്പുവരെ ഉണ്ടായിരുന്ന കനത്ത മഴയും കാറ്റും ശമിച്ചതോടെ നാടും നഗരവും പെരുന്നാള്‍ തിരക്കില്‍ അലിയുകയായിരുന്നു.
നഗരത്തില്‍ പെരുന്നാള്‍ തലേ ദിവസം രാത്രി രണ്ടുവരെയും ആളുകള്‍ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ശേഖരിക്കുന്ന തിരക്കിലമര്‍ന്നു. തുടര്‍ന്ന് അതിരാവിലെ തന്നെ ആളുകള്‍ പെരുന്നാള്‍ നിസ്‌കാരത്തിനു വേണ്ടി പള്ളിയിലെത്തി. ജില്ലയിലെ ഭൂരിഭാഗം പള്ളികളിലും രാവിലെ ഏഴിനും എട്ടരക്കുമിടയില്‍ പെരുന്നാള്‍ നിസ്‌കാരം പൂര്‍ത്തിയാക്കി. തുടര്‍ന്നു സംസ്ഥാനത്തുണ്ടായ പ്രളയ ദുരിതത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും ദുരിതക്കയം താണ്ടുന്നവര്‍ക്കു വേണ്ടിയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.
പള്ളികള്‍ കേന്ദ്രീകരിച്ച് പ്രളയ ബാധിതര്‍ക്കു നല്‍കുന്നതിനു വേണ്ടി പ്രത്യേക പിരിവുകളും നടന്നു. മതം വിഭാവനം ചെയ്ത കാരുണ്യവും സ്‌നേഹവും സഹായങ്ങളും ദുരിതമനുഭവിക്കുന്നവര്‍ക്കു പകര്‍ന്നു നല്‍കാന്‍ ആളുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് പെരുന്നാള്‍ ദിനത്തിലും ജില്ലയില്‍ ഉണ്ടായത്. ഇതിനു പുറമെ ആഘോഷങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെയധികം ലഘൂകരിക്കുകയും ചെയ്തു. യുവാക്കള്‍ പോലും ആഘോഷ ചടങ്ങുകള്‍ മാറ്റിവച്ച് പ്രളയ ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ആഘോഷങ്ങളുടെ പൊലിമ കുറച്ചു ദുരിത ബാധിതരോട് അനുഭാവം പ്രകടിപ്പിക്കണമെന്ന ആഹ്വാനം ജില്ലയിലെ സംയുക്ത ജമാഅത്ത് കമ്മിറ്റികള്‍ പെരുന്നാളിനു മുമ്പ് തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന രീതിയിലാണ് പെരുന്നാള്‍ ആഘോഷം ജില്ലയില്‍ നടന്നത്.
പെരുന്നാള്‍ ദിവസം ഉച്ചവരെ മാറി നിന്ന മഴ ഉച്ചക്ക് ശേഷം മൂന്നോടെ വീണ്ടും പെയ്യാന്‍ തുടങ്ങി. പിന്നീട് ഇടവിട്ട് ഇന്നലെ രാവിലെ വരെ ജില്ലയില്‍ മഴ ലഭിക്കുകയും ചെയ്തു. ജില്ലയിലെ പ്രധാന മസ്ജിദുകളിലെല്ലാം അതിരാവിലെ തന്നെ വിശ്വാസികളെ കൊണ്ട് നിരന്നിരുന്നു. മഴയുടെ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് മൈതാനിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു സൗകര്യം ഏര്‍പ്പെടുത്തിയത് വളരെ കുറവായിരുന്നു. ഇതോടെ വിശ്വാസികള്‍ മുഴുവന്‍ മസ്ജിദുകള്‍ കേന്ദ്രീകരിച്ചുനടന്ന നിസ്‌കാരത്തിലും പ്രാര്‍ഥനയിലും ഒത്തുചേരുകയും ചെയ്തു.
തൃക്കരിപ്പൂര്‍: തങ്കയം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്തിന് മഹല്‍ കൂട്ടായ്മ ബലിപെരുന്നാള്‍ ആഘോഷം ഒഴിവാക്കി ദുരിത ബാധിതരെ സഹായിക്കാന്‍ രംഗത്തിറങ്ങി. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷം പ്ലക്കാര്‍ഡുമായി മഹല്ലുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി പ്രളയ ബാധിതര്‍ക്കുള്ള ഭക്ഷണ സാധനങ്ങളും ഫണ്ടും ശേഖരിച്ചു. രാവിലെ തുടങ്ങിയ പ്രവര്‍ത്തനം വൈകിട്ടുവരെ നീണ്ടു. പ്രവര്‍ത്തനങ്ങള്‍ക്ക് എ.ജി.സി ഷംഷാദ്, എ.ജി നൂറുല്‍ അമീന്‍, കെ ഇസ്മയില്‍. കെ ഷുക്കൂര്‍, എന്‍ മിസ്ഹബ്, കെ യാസീന്‍, ടി നിസാര്‍ എന്ന്വര്‍ നേതൃത്വം നല്‍കി.
വലിയപറമ്പ: പഞ്ചായത്ത് മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രളയദുരന്ത പ്രദേശമായ വയനാട് ജില്ലയിലേക്ക് ആവശ്യമായ ഉല്‍പന്നങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ ശേഖരിച്ചു. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് തൃക്കരിപ്പൂര്‍ മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് കെ.എം ഷംസുദ്ദീന്‍ ഹാജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍, പഞ്ചായത്ത് ലീഗ് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.കെ കുഞ്ഞബ്ദുല്ല, കെ.എം.സി ഇബ്‌റാഹിം, ഉസ്മാന്‍പാണ്ട്യാല, ഷെരീഫ് മാടാപ്പുറം, കെ.പി മുഹ്‌സിന്‍, എ മുസ്്തഫ ഹാജി, പി.കെ.സി അബ്ദുല്‍ ഖാദര്‍, സഹീദ്.എം വലിയപറമ്പ, മുഫാസ് മാവിലാടം, ഷുക്കൂര്‍ മാടക്കാല്‍, എം.ടി ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.
ബീരിച്ചേരി അല്‍ ഹുദ ക്ലബ് പ്രവര്‍ത്തകര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റ് പരിസരത്തു നടത്തിയ ബക്കറ്റ് കലക്ഷനില്‍ അര ലക്ഷത്തോളം രൂപ സമാഹരിച്ചു. പ്രളയത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ നാലു ലക്ഷത്തില്‍ പരം രൂപയുടെ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വയനാട് പനമരം, കല്‍പ്പറ്റ ഭാഗങ്ങളില്‍ ക്ലബ് പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിതരണം നടത്തിയിരുന്നു.
ദുരിതം മറ്റു പല മേഖലകളിലേക്കും വ്യാപിച്ചതോടെ അടിയന്തിര ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പദ്ധതിയിലൂടെ 1000 രൂപയുടെ 150 ഭക്ഷണ കിറ്റുകള്‍ അടക്കം മരുന്നുകള്‍, ഗൃഹോപകരണങ്ങള്‍, ക്‌ളീനര്‍, പായ, ബെഡ്ഷീറ്റ്, പഠനോപകാരണങ്ങള്‍ തുടങ്ങി അഞ്ചു ലക്ഷത്തോളം രൂപയുടെ അവശ്യസാധനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ എത്തിച്ചു നല്‍കുക.
ബീരിച്ചേരി റെയില്‍വേ ഗേറ്റ് പരിസരത്ത് പ്രത്യേക കൗണ്ടര്‍ ഒരുക്കി വിഭവങ്ങള്‍ ശേഖരിച്ചു വരുന്നു. ധനസമാഹരണത്തിന് ക്ലബ് ഭാരവാഹികളായ വി.പി.പി ഷുഹൈബ്, യു.പി ഫാസില്‍, എന്‍. ഇസ്മായില്‍, യു.പി ഫായിസ്, ടി.വി കുഞ്ഞബ്ദുല്ല, എം. അര്‍ഷാദ്, ടി.വി ഹസ്സന്‍, വി.പി അസ്‌കര്‍, എം. സാബിത്ത്, എന്‍. സജ്ജാദ്, വി.പി തഫ്‌സില്‍, സി.കെ റമീസ് നേതൃത്വം നല്‍കി.
ചെറുവത്തൂര്‍: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ചന്തേര മുസ് ലിം ജമാത്ത് കമ്മറ്റി മൂന്നു മണിക്കൂറുകൊണ്ട് സമാഹരിച്ചത് നാല് ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും.
ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യണമെന്ന് ജമാത്ത് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചിരുന്നു.
മഹല്ല് പരിധിയിലെ 360 വീടുകളില്‍ നിന്നാണ് ഇത്രയും തുക സമാഹരിക്കാനായത്.
കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നു സ്വര്‍ണവളയും മോതിരവും നല്‍കി.
ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍, എ.ജി മുഹമ്മദ് കുഞ്ഞി ഹാജി, ഷഫീഖ് തങ്ങള്‍, എം.ടി.പി സുലൈമാന്‍, സി.എ കരീം, യൂസഫ് ഹാജി, റാഷിദ് മാസ്റ്റര്‍, ടി.കെ സത്താര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago
No Image

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 months ago
No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago
No Image

എ.ഡി.ജി.പിയോട് എന്തൊരു കരുതലാണ്;  മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്ന് വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന

Kerala
  •  3 months ago