ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ധനസഹായം നല്‍കണം: മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നു ചീഫ് സെക്രട്ടറിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം.
പ്രളയജലം കയറി വൃത്തിഹീനമായ കിണറുകള്‍ അടിയന്തരമായി നന്നാക്കണമെന്നു കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്കി. ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ താമസിക്കുന്നവരുടെ വീടുകളിലേക്കുള്ള മാലിന്യം നിറഞ്ഞ പൊതുവഴികള്‍ ഉപയോഗയോഗ്യമാക്കിയാല്‍ അവര്‍ വീടുകളിലേക്കു മടങ്ങാന്‍ തയാറാണെന്ന് അറിയിച്ചതായി കമ്മിഷന് പറഞ്ഞു. ഇതിന് അടിയന്തര നടപടി സ്വീകരിക്കണം. ചത്തുകിടക്കുന്ന മൃഗങ്ങളുടെ മൃതശരീരങ്ങള്‍ സംസ്കരിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."