ബി.ജെ.പിയില്‍ കടുത്ത അവഗണന; പാര്‍ട്ടിവിടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നുള്ള തുടര്‍ച്ചയായ അവഗണനയ്‌ക്കൊടുവില്‍ ബി.ജെ.പി വിടാനൊരുങ്ങി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്. ഇന്നു രാവിലെ ട്വിറ്ററിലിട്ട കുറിപ്പിലാണ് പാര്‍ട്ടിവിടാന്‍ നിര്‍ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഉദിത് രാജിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചിട്ടില്ല. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാണ് പരസ്യമായി പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്.
ടിക്കറ്റ് ലഭിക്കുമോ എന്നു കാത്തിരിക്കുകയാണ്, ഇല്ലെങ്കില്‍ ഞാന്‍ ബി.ജെ.പിയോട് വിടപറയും- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എനിക്ക് ഇത്തവണും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തില്‍ ഇക്കുറിയും ഞാന്‍ നാമനിര്‍ദേശപത്രിക നല്‍കുമെന്നുമാണ് കരുതുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കരുതുന്നു. എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹം ട്വീറ്റ്‌ചെയ്തു.
ഡല്‍ഹിയിലെ ഏഴുസീറ്റില്‍ അഞ്ചിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉദിത് രാജിന്റെ മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടെ അദ്ദേഹത്തിനു പകരം പുതുമുഖം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്.
രാജ്യത്തെ അറിയപ്പെട്ട ദലിത് നേതാക്കളില്‍ ഒരാളായ ഉദിത് രാജ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച് ഇന്ത്യന്‍ ജസിറ്റിസ് പാര്‍ട്ടി രൂപീകരിച്ചു പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടെ അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായാണ് ഉദിത് രാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും വിവിധ സംഭവങ്ങളില്‍ അദ്ദേഹം വേറിട്ട നിലപാടുകളും സ്വീകരിച്ചുവരികയായിരുന്നു.
I am waiting for ticket if not given to me I will do good bye to party
— Dr. Udit Raj, MP (@Dr_Uditraj) April 23, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."