HOME
DETAILS

ഗസ്സ വെടിനിര്‍ത്തലിനായി പ്രതീക്ഷയോടെ ലോകം; വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും അംഗീകരിച്ചതായി സൂചന

  
Web Desk
January 15, 2025 | 10:42 AM

Reports Indicate Ceasefire Agreement Between Hamas and Israel Imminent

ദോഹ: ഗസ്സ വെടിനിര്‍ത്തലിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കരാര്‍ വ്യവസ്ഥകള്‍ ഹമാസും ഇസ്‌റാഈലും തത്വത്തില്‍ അംഗീകരിച്ചെന്നാണ് സൂചന. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരാര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നല്‍കുന്ന സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്‌റാഈലും ഹമാസും കരാര്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചയില്‍ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നല്‍കുന്നു. ഇസ്‌റാഈല്‍ പാര്‍ലമെന്റും സുപ്രിംകോടതിയുംഅംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം.  

ഇസ്‌റാഈല്‍ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മൊസാദ് മേധാവി ഡേവിഡ് ബെര്‍ണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളില്‍ ചര്‍ച്ചയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. 

42നാളുകള്‍ വീതം നീണ്ടുനില്‍ക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിന്‍മാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനര്‍നിര്‍മാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറില്‍ ഇടം പിടിച്ചതായാണ് വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്‌റാഈല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
അതേസമയം, ഇസ്‌റാഈലിലെ തീവ്രജൂതപക്ഷ മന്ത്രിമാര്‍ വെടിനിര്‍ത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്. ബെന്‍ ഗവിര്‍, യോയല്‍ സ്‌മോട്രിച്ച് എന്നീ മന്ത്രിമാര്‍ കരാറില്‍ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്. ഇതിനിടെ ഗസ്സയില്‍, ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 61 പേര്‍ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ വ്യോമസേന ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  9 days ago