
'കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍' കാരണഭൂതന് പിന്നാലെ പിണറായി സ്തുതി ഗാനം വീണ്ടും; വാഴ്ത്തുപാട്ട് ആലപിക്കാന്‍ 100 വനിതകള്‍

തിരുവനന്തപുരം: ഏറെ വിവാദമായ പിണറായി സ്തുതിഗാനമായ 'കാരണഭൂതന്' പിന്നാലെ ഒരു പിണറായി സ്തുതി ഗാനം കൂടി. 'പടയുടെ നടുവില്‍ പടനായകനാ'യും 'കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍' ആയുമൊക്കെ വിശേഷിപ്പിക്കുന്ന ഗാനം 100 വനിതകള്‍ ചേര്‍ന്നാണ് ആലപിക്കുന്നത്. സി.പി.എം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിലാണ് ഇതിന്റെ അരങ്ങേറ്റം. പിണറായിയെ വേദിയിലിരുത്തിയാണ് 100 വനിതാ ജീവനക്കാര്‍ ഗാനമാലപിക്കുക.
'സമരധീര സാരഥി പിണറായി വിജയന്, പടയുടെ നടുവില്‍ പടനായകന്' എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. 'ഫീനിക്സ് പക്ഷിയായി മാറുവാന്‍ ശക്തമായ ത്യാഗപൂര്‍ണ ജീവിതം വരിച്ചയാളാ'ണ് പിണറായിയെന്നും വരികളുണ്ട്.
'പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകര്‍ത്തു തൊഴിലിടങ്ങളാക്കിയോന്‍
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളില്‍ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകര്‍ത്തെറിഞ്ഞ നാടിതേ
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലൊക്കവേ
ദുരിതപൂര്‍ണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാള്‍
ജീവനുള്ള നാള് വരെ സുരക്ഷിതത്വമേകിടാന്‍
പദ്ധതികളൊക്കെയും ജനതതിക്കു നല്കിയോന്' എന്നിങ്ങനെയാണ് ഇതിലെ വരികള്‍.
മുഖ്യമന്ത്രിയെക്കുറിച്ചു സെക്രട്ടേറിയറ്റിലെ ജീവനക്കാരന് എഴുതിയതാണ് ഈ കവിത. ഇതിന് സംഗീതം നല്കി അവതരിപ്പിക്കുക മാത്രമാണുദ്ദേശിക്കുന്നതെന്നും 100 ഗായകര്‍ ചേര്‍ന്ന് ആലപിക്കുമെന്നും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് പി.ഹണി പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിലായിരുന്നു 'കാരണഭൂതന്' ഗാനവുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത്.
അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാതിരുവാതിരയില്‍ 'ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന് പിണറായി വിജയനെന്ന സഖാവ് തന്നെ, എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്' എന്നിങ്ങനെയായിരുന്നു പാട്ട്.
''പിണറായി ഭരണം കരുത്തുറ്റ ഭരണമായി
ഭൂലോകമെമ്പാടും കേളി കൊട്ടി,
മാലോകരെല്ലാരും വാഴ്ത്തിപ്പാടി.
ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന
സഖാവിന് നൂറുകോടി അഭിവാദ്യങ്ങള്‍.
ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും
കാരണഭൂതന് പിണറായി വിജയനെന്ന സഖാവ് തന്നെ
എതിരാളികള്‍ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം
അടിപതറാതെ പോരാടിയ ധീര സഖാവാണ്'' എന്നായിരുന്നു മെഗാതിരുവാതിരയിലെ വരികള്‍.
നേരത്തെ സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറി പി. ജയരാജനെ പ്രകീര്‍ത്തിച്ച് എഴുതിയ 'കണ്ണൂരിന് ചെന്താരകമല്ലോ' എന്ന ഗാനവും ഏറെ വിവാദമായിരുന്നു. പാര്‍ട്ടിയില്‍ വ്യക്തി പൂജ പാടില്ലെന്ന് പറഞ്ഞ് കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ ഇതിന്റെ പേരില്‍ ജയരാജന് നേരിട്ടത്.
Following the controversial 'Karanabhuthan' song, another praise song for Kerala CM Pinarayi Vijayan was performed by 100 women at the inauguration of the CPM-friendly Kerala Secretariat Employees Association Golden Jubilee Hall.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം
National
• a day ago
കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ
Kuwait
• a day ago
3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്റാഈല്‍
International
• a day ago
വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന് സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?
National
• a day ago
പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ
uae
• a day ago
സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍
Kerala
• a day ago
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത
uae
• a day ago
റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാല് മുറിച്ചുമാറ്റി
Kerala
• a day ago
നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്.എസ്.എസ് പുതിയ ഓഫിസ് തുറന്നു
National
• a day ago
തിരിച്ചടി നികുതിയുമായി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു
International
• a day ago
വഖ്ഫ് ബില്ലിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്; ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യും
National
• a day ago
ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
National
• a day ago.jpg?w=200&q=75)
ഇറ വാര്‍ഷികാഘോഷങ്ങള്‍ വെള്ളിയാഴ്ച
oman
• a day ago
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Saudi-arabia
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്
Kerala
• a day ago
ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
Kerala
• a day ago
റീന വധക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും
Kerala
• a day ago
കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്
Kerala
• a day ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവം: മരണം മൂന്നായി
Kerala
• a day ago
2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
latest
• a day ago
ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
Kerala
• a day ago