
പ്രവാസി മലയാളികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി രാജീവ്: നിക്ഷേപകർക്ക് നിരവധി ആനുകൂല്യങ്ങൾ

ദുബൈ: പ്രവാസി മലയാളി നിക്ഷേപകർക്കായി കണ്ണൂരിൽ എൻ ആർ കെ വ്യവസായ പാർക്ക് തുടങ്ങുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരിലെ 'കിൻഫ്ര' യിൽ ഇതിനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ പാർക്കിൽ നൂറ് കോടി രൂപയുടെ നിക്ഷേപത്തിന് പത്ത് ശതമാനം പ്രീമിയം നൽകിയാൽ മതി. രണ്ട് വർഷം മൊറൊട്ടോറിയം ലഭിക്കും.പിന്നീട് പത്ത് തവണകളായി അടക്കാം. 50 കോടിക്കും 100 കോടിക്കും ഇടയിലുള്ള തുകയുടെ നിക്ഷേപമാണെങ്കിൽ 20 ശതമാനമാണ് പ്രീമിയം. രണ്ട് വർഷം മൊറൊട്ടോറിയം ലഭിക്കും.പിന്നീട് അഞ്ച് തവണകളായി അടക്കാം.50 കോടിയിൽ താഴെയാണ് നിക്ഷേപമെങ്കിൽ മൊറൊട്ടോറിയം ഉണ്ടാവില്ല, പ്രീമിയം 20 ശതമാനമായിരിക്കും.
പ്രവാസികളുടെ പണത്തെ ഉത്പാദനക്ഷമമായ നിക്ഷേപമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് രാജീവ് പറഞ്ഞു. വ്യവസായ പാർക്കിന് പേര് നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുവദനീയമായ വിഭാഗങ്ങളിൽ വ്യവസായം തുടങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകും.
മാധ്യമങ്ങൾ നല്ല വാർത്ത നൽകിയാൽ കേരളത്തിൽ നിക്ഷേപമെത്തുമെന്ന് മന്ത്രി
സ്മാർട്ട് സിറ്റി സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പി രാജീവിന്റെ ഈ പ്രതികരണം. കേരളത്തിന് വേണ്ടി ഒന്നിച്ച് നിൽക്കണമെന്നും കേരള മുന്നണിയാണ് ഇപ്പോൾ ഉള്ളത് എന്നും അഭിപ്രായപ്പെട്ട വ്യവസായ മന്ത്രി മാധ്യമങ്ങൾ കൂടി കേരളത്തിന് വേണ്ടി പോസറ്റീവ് വാർത്തകൾ കൊടുത്താൽ നാട്ടിൽ ഇനിയും നല്ല നിക്ഷേപം വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോയ കാര്യങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്താതെ വർത്തമാന കാലത്തെ സാദ്ധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു മിനിറ്റിനകം അനുമതി
ചുവപ്പ് വിഭാഗത്തിൽ പെടാത്ത 50 കോടിയിൽ താഴെ നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഒരു മിനിറ്റിനകം പ്രവർത്തനാനുമതി ലഭിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നിയമസഭ പാസാക്കിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് മൂന്നര വർഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം, ഇക്കാലയളവിനുള്ളിൽ ലൈസൻസ് നേടിയാൽ മതിയാകുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.
ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് യുഎഇയിൽ നിന്ന് മികച്ച പ്രതികരണം
ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് യു എ ഇ യിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.
ഉച്ചകോടിയിൽ യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി മുഖ്യാതിഥിയായി പങ്കെടുക്കും.നിക്ഷേപ മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അബൂദബി, ദുബൈ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സുകൾ ഉച്ചകോടിയിൽ പ്രതിനിധി സംഘത്തെ അയക്കും.
യു.എ.ഇയിലെ പ്രധാന വ്യവസായ സ്ഥാപങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.കേരളത്തിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും മന്ത്രി പറഞ്ഞു.
Kerala Industries Minister P Rajeev has announced plans to establish an industrial park in Kannur, specifically catering to Non-Resident Indians (NRIs), offering numerous incentives to attract investors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 10 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 10 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 10 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 10 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 10 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 10 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 10 days ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 10 days ago
രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 10 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍
Kerala
• 10 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 10 days ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 10 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 10 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 10 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 10 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 10 days ago
പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 10 days ago
അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ
National
• 10 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 10 days ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 10 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 10 days ago