HOME
DETAILS

'വിപ്പി'ലും തമ്മിലടിച്ച് കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍; യു.ഡി.എഫ് വിപ്പ് തള്ളി ജോസ് പക്ഷം

  
backup
August 22 2020 | 02:08 AM

%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 


കോട്ടയം: പരസ്പരം 'വിപ്പ്' നല്‍കി ജോസഫ്- ജോസ് വിഭാഗങ്ങള്‍ രംഗത്തെത്തിയതോടെ കേരള കോണ്‍ഗ്രസി (എം)ല്‍ വിപ്പ് യുദ്ധം മുറുകി. രാജ്യസഭാ തെരഞ്ഞെടുപ്പിലും 24ന് നടക്കുന്ന നിയമസഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടി തങ്ങളുടെ എം.എല്‍.എമാര്‍ക്ക് യു.ഡി.എഫ് വിപ്പ് നല്‍കി. ഇതിനുപിന്നാലെയാണ് ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങള്‍ പരസ്പരം വിപ്പുമായി രംഗത്തെത്തിയത്.
യു.ഡി.എഫ് വിപ്പിനെതിരേ വിപ്പ് നല്‍കിയാണ് ജോസ് കെ. മാണി വിഭാഗം തിരിച്ചടിച്ചത്. നിയമസഭയില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും വോട്ട് ചെയ്യരുതെന്നും നിര്‍ദേശിച്ചാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പി.ജെ ജോസഫ് അടക്കം എല്ലാ എം.എല്‍.എമാര്‍ക്കും റോഷി അഗസ്റ്റിന്‍ വിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇതേ നിലപാട് തന്നെ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചും വിപ്പ് നല്‍കി അവിശ്വാസപ്രമേയം വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പ്രത്യേകം വിപ്പ് നല്‍കിയതെന്ന് ജോസ് കെ. മാണി പക്ഷം വൃക്തമാക്കി. വിപ്പ് ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജോസ് പക്ഷത്തുള്ള എം.എല്‍.എ എന്‍. ജയരാജ് അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചര്‍ച്ചയിലും യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചാണ് ജോസഫ് വിഭാഗത്തിന് വേണ്ടി മോന്‍സ് ജോസഫ് എം.എല്‍.എ വിപ്പ് നല്‍കിയത്. നിയമസഭാ രേഖകളില്‍ കേരള കോണ്‍ഗ്രസ് (എം) വിപ്പ് റോഷി അഗസ്റ്റിനാണ് എന്നാണ് ജോസ് പക്ഷം അവകാശപ്പെടുന്നത്. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനായ കെ.എം മാണിയുടെ മരണത്തിനുശേഷം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയമസഭയിലെ കക്ഷിനേതാവായി പി.ജെ ജോസഫിനെയും ഉപനേതാവായി സി.എഫ് തോമസിനെയും സെക്രട്ടറിയും വിപ്പുമായി മോന്‍സ് ജോസഫിനെയും തെരഞ്ഞെടുത്തിരുന്നു. അതിനാല്‍ മോന്‍സ് ജോസഫ് നല്‍കുന്ന വിപ്പും യു.ഡി.എഫ് വിപ്പും അംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസി (എം)ന്റെ അഞ്ച് എം.എല്‍.എമാരും ബാധ്യസ്ഥരാണെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago