HOME
DETAILS
MAL
ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ മരിച്ചു
backup
April 23 2019 | 06:04 AM
ചൊക്ലി: വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 158 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ചൊക്ലി കാഞ്ഞിരത്തിന്‍ കീഴില്‍ പരേതനായ മോടോളില്‍ കുഞ്ഞികൃഷ്ണന്റെ ഭാര്യ വിജയി (64) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ശവസംസ്‌ക്കാരം വൈകുന്നേരം 6 ന് വീട്ടുവളപ്പില്‍. മക്കള്‍: വിജേഷ്, രേഷ്മ.
മരുമകന്‍: സജീവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."