കോഴ ഇടപാട് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍: ചെന്നിത്തല
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലെ കോഴയിടപാട് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കും നിയമമന്ത്രി എ.കെ ബാലനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കോഴ ഇടപാട് സംബന്ധിച്ച കാര്യങ്ങളെല്ലാം അറിഞ്ഞിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. കോഴ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ധനമന്ത്രി പറയുന്നത്. തട്ടിപ്പ് നടന്നുവെന്ന് അറിഞ്ഞിട്ടും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചില്ല. കോഴ ഇടപാട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.
കോഴയിടപാട് നിയമമന്ത്രി എ.കെ ബാലനും ശരിവച്ചിരിക്കുന്നു. നാലേകാല്‍ കോടിയാണ് കോഴയെന്ന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കോഴയുമായി ബന്ധപ്പെട്ട് ഇവര്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് ഇവര്‍ തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിക്ക് അറിവില്ലെന്ന് എങ്ങനെ പറയും. ഭൂമി കൊടുത്തതല്ലാതെ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അഴിമതി ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് 27ന് വാര്‍ഡ് തലത്തില്‍ ഒരോ യു.ഡി.എഫ് നേതാക്കള്‍ ഉച്ചവരെ സത്യഗ്രഹം നടത്തും. നിയമസഭാ സമ്മേളനം ചേരുമ്പോള്‍ സ്പീക്കര്‍ക്കെതിരായ പ്രമേയം എടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി. അവിശ്വാസപ്രമേയ ചര്‍ച്ചയക്ക് അഞ്ചുമണിക്കൂര്‍ സമയമെന്നതുമായി സഹകരിക്കാന്‍ തയാറാണ്. എന്നാലും സ്പീക്കറുടെ കാര്യത്തില്‍ നിലപാട് മാറ്റാന്‍ തയാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."