കൊവിഡ് 10 കോടി ജനങ്ങളെ കൊടും പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക് മേധാവി
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ലോകത്ത് 10 കോടി ജനങ്ങളെ കൊടും പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. നേരത്തെ കൊവിഡ് ആറു കോടി ആളുകള്‍ പട്ടിണിയിലാകാന്‍ ഇടയാക്കുമെന്നായിരുന്നു ലോകബാങ്ക് കണക്കാക്കിയിരുന്നത്.
വൈറസ് വ്യാപനം കൂടുതല്‍ രൂക്ഷമായാല്‍ പട്ടിണിയിലാവുന്നവരുടെ എണ്ണം 10 കോടി കടക്കുമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.
ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നവര്‍ കടം നല്‍കുന്നത് കുറയ്ക്കുമെന്നതിനാലാണിത്. എന്നാല്‍ ജി-20ലെ വികസിത രാജ്യങ്ങള്‍ ദരിദ്രരാജ്യങ്ങളുടെ കടം എഴുതിത്തള്ളാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതേസമയം കൊവിഡ് ലോക്ഡൗണ്‍ മൂലം അവരൊന്നും നല്ല നിലയിലല്ല ഉള്ളത്- അദ്ദേഹം പറഞ്ഞു.
2021 ജൂണോടെ 100 രാജ്യങ്ങള്‍ക്ക് 16,000 കോടി ഡോളര്‍ നല്‍കാനാണ് ലോകബാങ്ക് ശ്രമിക്കുന്നത്. എന്നാല്‍ കടുത്ത ദാരിദ്ര്യം - പ്രതിദിനം 1.90 ഡോളര്‍ വരുമാനം മാത്രമുള്ളവര്‍- കൂടി വരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."