കാരുണ്യയാത്രയിലൂടെ ആശ്വാസമേകി ബസ് ഉടമ
കുന്ദംകുളം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കാന്‍ നഗരത്തില്‍ നിന്ന് അഞ്ച് സ്വകാര്യ ബസ് സര്‍വിസുകള്‍. കാട്ടാകാമ്പാല്‍ സ്വദേശി സതീഷന്റെ ഉടമസ്ഥതയിലുള്ള ആര്യ എന്ന അഞ്ച് ബസുകളാണ് ദുരിതബാധിതര്‍ക്ക് താങ്ങാകാന്‍ ഇന്നലെ സര്‍വിസ് നടത്തിയത്.
ലഭിക്കുന്ന മുഴുവന്‍ കലക്ഷനും ദുരിശ്വാസ പ്രവര്‍ത്തനത്തിനായി നല്‍കും. വാഹനത്തിന്റെ ഡീസല്‍ ചിലവ് ഉടമ വഹിക്കുമ്പോള്‍ തൊഴിലാളികള്‍ അവരുടെ സേവനം സൗജന്യമാക്കി ആ തുക കൂടി ദുരിതബാധിതര്‍ക്കായി മാറ്റിവയ്ക്കും.
കുന്ദംകുളത്തുനിന്നും തൃശൂര്‍, ചാവക്കാട്, പെങ്ങാമുക്ക്, എടക്കര, ഗുരുവായൂര്‍. ചാവക്കാട്ടുനിന്നും ഗുരുവായൂര്‍ എന്നീ റൂട്ടുകളിലാണ് ബസ് സര്‍വിസ് നടത്തിയത്. നാട്ടിലെ മുഴുവന്‍ ആളുകളും ക്ലബുകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സജീവമാകുമ്പോള്‍ തങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സഹകരിക്കുക എന്ന നിലപാടിലാണ് ഇത്തരം ഒരു പ്രവര്‍ത്തിയെന്ന് സതീഷന് പറഞ്ഞു.
ഒരു ദിനം സഹ ജീവികള്‍ക്കായുള്ള സേവനത്തില്‍ തൊഴിലാളികളും സന്തോഷവാന്മാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."