സുരക്ഷ ഒരുക്കി പൊലിസും കേന്ദ്രസേനയും
കല്‍പ്പറ്റ: മാവോയിസ്റ്റ് സാന്നിധ്യം കണക്കിലെടുത്ത് ജില്ലയിലൊരുക്കിയത് കനത്ത സുരക്ഷ. വനാന്തര ഗ്രാമങ്ങളിലെ ബൂത്തുകളിലും മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലുമാണ് കനത്ത സുരക്ഷ ഒരുക്കിയത്.
കേരള, തമിഴ്‌നാട് പൊലിസുകാര്‍ക്കൊപ്പം അതിര്‍ത്തി സംരക്ഷണ സേന, ഇന്‍ഡോ തിബറ്റന്‍ അതിര്‍ത്തി സേന എന്നിവരടക്കം അഞ്ചു കമ്പനി കേന്ദ്ര സേനയുമാണ് ജില്ലയിലെ പോളിങ് ബൂത്തുകള്‍ക്ക് സുരക്ഷ ഒരുക്കിയത്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നസാഹചര്യത്തില്‍ വനാന്തര വനാതിര്‍ത്തികളിലെ ബൂത്തുകളുടെ സുരക്ഷാ ചുമതല കേന്ദ്രസേനക്കായിരുന്നു. ബത്തേരി മേഖലയിലെ വനാന്തര ഗ്രാമങ്ങളായ കുറിച്യാട്, ചെട്യാലത്തൂര്‍ വനാതിര്‍ത്തി ഗ്രാമമായ മുത്തങ്ങ എന്നിവിടങ്ങളിലും കല്‍പ്പറ്റ മണ്ഡലത്തിലെ ചൂര്‍ല്‍മല, പുത്തുമല, ഏലവയല്‍ തുടങ്ങിയ പ്രദേശങ്ങളിലും കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു ബൂത്തിന് നാലിന് പേര്‍ എന്ന രീതിയിലാണ് സുരക്ഷയൊരുക്കിയത്. ബി.എസ്.എഫിനു പുറമെ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലിസും രഹസ്യാന്വേഷണ സംഘവും പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷ ചുമതലയിലുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് ജില്ലയില്‍ പോളിങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."