പേരു നീക്കം ചെയ്തു; നിരവധിപേര്‍ വോട്ട് ചെയ്യാതെ മടങ്ങി
ശാസ്താംകോട്ട: വോട്ട് ചെയ്യാന്‍ ആവേശത്തിലെത്തിയ പലര്‍ക്കും ഇക്കുറി നിസഹായരായി മടങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ വോട്ട് ചെയ്തവര്‍ക്കാണ് ഈ ദുരനുഭവം. വീട്ടില്‍നിന്ന് ചികിത്സക്കായി വിട്ടു നിന്നവര്‍ക്കും വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്കുമാണ് വോട്ട് നഷ്ട്ടമായത്. ബി.എല്‍.ഒമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
ഈ വിവരം വോട്ടര്‍മാര്‍ അറിഞ്ഞിരുന്നില്ല. വോട്ടു ചെയ്യാല്‍ ബുത്തില്‍ എത്തിയപ്പോഴാണ് പട്ടികയില്‍ പേരില്ലായെന്ന അറിഞ്ഞത്. ഇതോടെ പ്രിസൈഡിങ് ഓഫിസര്‍മാരുമായി പലരും വാക്ക് തര്‍ക്കത്തിലായി.
മൈനാഗപ്പള്ളി, ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍, കുന്നത്തൂര്‍ നെടിയവിള എന്നി ബൂത്തുകളിലാണ് കൂടുതല്‍ പേര്‍ക്ക് വോട്ട് നഷ്ടമായത്. കുന്നത്തൂര്‍ നെടിയവിളയില്‍ ഒരു സ്ത്രീ ബൂത്തിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ചതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ തങ്ങള്‍ അയല്പക്കത്ത് നോട്ടിസ് നല്‍കിയിട്ടും ഹിയറിങ്ങിന് ഹാജരാകാത്തതാണ് പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ കാരണമായതെന്ന് ബി.എല്‍.ഒമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."