HOME
DETAILS
MAL
അറുപത്തിയാറാം വയസില്‍ ബാബുവിന് ഇത് കന്നി വോട്ട്
backup
April 24 2019 | 05:04 AM
നാദാപുരം: അറുപത്തിയാറാം വയസില്‍ പ്രവാസിക്ക് കന്നി വോട്ട്. കക്കംവെള്ളിയിലെ ആറാം വീട്ടില്‍ ബാബുവാണ് 66-ാം വയസില്‍ തന്റെ ആദ്യ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പതിനെട്ടാം വയസിലാണ് ബാബു ജോലി തേടി നാടുവിടുന്നത്. നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോകുകയായിരുന്നു. ആദ്യം മുംബൈയില്‍ എത്തിയ അദ്ദേഹം അവിടെ നിന്ന് ഖത്തറിലേക്ക് പോകുകയായിരുന്നു. മുപ്പത്തൊന്‍പത് വര്‍ഷമായി അവിടെ ജോലി ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."