HOME
DETAILS

പുനരധിവാസത്തിന് തുക നീക്കിവെക്കാന്‍ മടിച്ച് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്

  
backup
August 26 2018 | 05:08 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%95-%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d

അരീക്കോട്: ദുരിതക്കെടുതിയില്‍ അകപ്പെട്ടവരുടെ പുനരധിവാസത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ട് വിനിയോഗിക്കാമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് മടി. ദുരിതാശ്വാസ ക്യാംപിലേക്ക് ആവശ്യമായ സാധനങ്ങള്‍, കുടിവെള്ളം എത്തിക്കല്‍, റോഡ് ഗതാഗതയോഗ്യമാക്കല്‍, ആരോഗ്യ പ്രവര്‍ത്തനം തുടങ്ങിയവക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയതാണ്. ഏറനാട് താലൂക്കില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് പ്രളയത്തില്‍ കൂടുതല്‍ നാശ നഷ്ടം ഉണ്ടായത്. വിവിധ മേഖലകളിലായി കോടികളുടെ നഷ്ടമാണ് ഊര്‍ങ്ങാട്ടിരിയില്‍ ഉണ്ടായത്. പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി ഏഴോളം ക്യാംപുകളും സജ്ജമാക്കിയിരുന്നു.
എന്നാല്‍ ഇവയെല്ലാം പ്രവര്‍ത്തിച്ചത് സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ്. പഞ്ചായത്ത് ആവശ്യമായ സഹായ സഹകരണം ചെയ്തിട്ടില്ലന്ന പരാതി ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. വീട്, റോഡ് ഉള്‍പെടെ ശുചീകരണ പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചതില്‍ ദുരിതബാധിതര്‍ പ്രതിഷേധം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.
വെറ്റിലപ്പാറ, ഓടക്കയം, ചൈരങ്ങാട്, കൊടുമ്പുഴ, എടക്കാട്ടുപറമ്പ് എന്നീ ഭാഗങ്ങളിലെ റോഡുകള്‍ സഞ്ചാര യോഗ്യമല്ല. ഇവ നന്നാക്കാന്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് തനത് ഫണ്ട് ഉപയോഗിക്കാമെങ്കിലും അധികൃതര്‍ തയാറാകുന്നില്ല. വെറ്റിലപ്പാറ വില്ലേജ് ഓഫിസറുടെ നിര്‍ദേശാനുസരണം ജെ.സി.ബി ഉപയോഗിച്ച് റോഡ് നന്നാക്കിയെങ്കിലും ബില്‍ തുക നല്‍കാന്‍ വില്ലേജ് ഓഫിസര്‍ തയാറാകാത്തതില്‍ ഏറെ വാഗ്വാദം ഉണ്ടായിരുന്നു. പിന്നീട് തഹസില്‍ദാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പഞ്ചായത്തിന് കീഴില്‍ ദുരന്ത നിവാരണ സമിതി രൂപീകരിക്കാത്തത് പ്രതിസന്ധിയാകുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ ദുരന്ത മേഖലകളില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് താസമ കേന്ദ്രം ഒരുക്കിയത് ഊര്‍ങ്ങാട്ടിരിയിലാണ്. ഇവര്‍ക്ക് പുനരധിവാസ പാക്കേജിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതും പഞ്ചായത്താണെങ്കിലും ഭരണ സമിതിയുടെ അനാസ്ഥ കാരണം മഴക്കെടുതികളില്‍ പെട്ടവര്‍ കൂടുല്‍ ദുരിതം അനുഭവിക്കേണ്ടി വരികയാണ്. ഉരുള്‍പൊട്ടി ഏഴ് ആദിവാസികള്‍ മരിച്ചിട്ടും കാര്യമായ പ്രവര്‍ത്തനം പഞ്ചായത്ത് ചെയ്യാത്തത് കൊണ്ട് സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ മൂലമാണ് തുടര്‍ സംവിധാനങ്ങള്‍ എളുപ്പമാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ കലക്ടറുടെ ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ഭരണ സമിതി തയാറാകാതെ മാറ്റിവയ്ക്കുകയായിരുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  11 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  28 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  32 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  42 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago