പൊലിസ് 'സ്മാര്‍ട്ടായി': ഇരിട്ടിയില്‍ ഗതാഗത കുരുക്കൊഴിഞ്ഞു
ഇരിട്ടി. ഓണ തിരക്കിനിടയില്‍ ഇരിട്ടിനഗരം ഗതാഗത കുരുക്കിലാകാതിരിക്കാന്‍ കര്‍ശന നടപടിയുമായി ഇരിട്ടി പൊലിസ് രംഗത്തെത്തിയത് ഫലംകണ്ടു.കഴിഞ്ഞരണ്ടുദിവസമായി ഇരിട്ടിയില്‍ ഗതാഗത നിയന്ത്രണ നടപടികള്‍ പൊലിസ് ശക്തമാക്കിയിരുന്നു.
ഗതാഗത നിയമ ലംഘകരെ പിടികൂടാനും നിയന്ത്രണത്തിനുമായി നിലവിലുള്ളവര്‍ക്ക് പുറമെ എട്ടു പൊലിസുകാരെ കൂടി ഇരിട്ടി ടൗണില്‍ അധികമായി നിയോഗിച്ചു
അനധികൃത വാഹന പാര്‍ക്കിങ് ഒഴിവാക്കുന്നതിനായി ടൗണില്‍പത്ത് സ്ഥലത്ത് താല്‍ക്കാലിക അടയാള ബോര്‍ഡുകളും സ്ഥാപിച്ചു. കഴിഞ്ഞ ഒരുുമാസത്തിനിടെയില്‍ ഗതാഗത നിയന്ത്രണം ലംഘിച്ച 500 വാഹനങ്ങള്‍ക്കെതിരെയാണ് പൊലിസ് നടപടി സ്വീകരിച്ചത്.
പൊലിസും നഗരസഭയും സന്നദ്ധ സംഘടനകളും വ്യാപാരികളും ഉള്‍പ്പെടുന്ന ട്രാഫിക്ക് പരിഷ്‌ക്കരണ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇരിട്ടിനഗരത്തില്‍ ഗതാഗത പരിഷ്‌കരണ തീരുമാനങ്ങള്‍ നേരത്തെ മുതല്‍ പ്രാബല്യത്തില്‍ വരുത്തിയെങ്കിലും പൊലിസിന്റെ നോ പാര്‍ക്കിങ് ബോര്‍ഡിന് അടിയില്‍ പോലും വാഹനങ്ങള്‍ യഥേഷ്ടം നിര്‍ത്തിയിട്ടത് ഇരിട്ടിയെ ശ്വാസം മുട്ടിച്ചിരുന്നു.
ഇരിട്ടിപാലം മുതല്‍ പയഞ്ചേരിമുക്ക് വരെ അന്തര്‍ സംസ്ഥാന പാതയുടെ ഇരു വശങ്ങളിലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വാഹനങ്ങള്‍ ഉള്‍പെടെ അനധികൃതമായിപാര്‍ക്ക് ചെയ്തിരുന്നത്.
ഇത്തരംമേഖലയിലാണ് പൊലിസ് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."