HOME
DETAILS

കൊവിഡ് മരണം എട്ടുലക്ഷം കടന്നു

  
backup
August 24 2020 | 01:08 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%95

 


ന്യൂയോര്‍ക്ക്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെ ലോകത്ത് കൊവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു. റോയിട്ടേഴ്‌സ് കണക്കു പ്രകാരം ആഗോള കൊവിഡ് മരണം എട്ടു ലക്ഷം കടന്നു. യു.എസ് തന്നെയാണ് മുന്നില്‍. അവിടെ 1,70,000 പേരാണ് ഇതിനകം മഹാമാരിക്കിരയായത്. ജൂലൈയോടെ രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും യു.എസില്‍ ഒരാഴ്ച 3,60,000 പേര്‍ക്ക് രോഗം ബാധിക്കുന്നുണ്ട്.
രോഗവ്യാപനത്തിലും മരണത്തിലും രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്. അവിടെ 35 ലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 1,14,277 പേര്‍ മരിക്കുകയും ചെയ്തു. 30 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ച ഇന്ത്യയില്‍ 56,000 പേര്‍ മരിച്ചിട്ടുണ്ട്. ലോകത്താകെ ഇതിനകം 2.3 കോടി ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഒന്നര കോടി പേര്‍ രോഗമുക്തരായി.
സ്പാനിഷ് ഫ്‌ളുവിനു ശേഷം ലോകത്തെ വിറപ്പിക്കുന്ന മഹാമാരി മൂലം മണിക്കൂറില്‍ 246 പേരാണ് മരിക്കുന്നത്. 24 മണിക്കൂറില്‍ 5,900 പേര്‍.
സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് രോഗവ്യാപനം തടയുന്നതില്‍ യു.എസും ബ്രസീലൂം അലംഭാവം കാണിക്കുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
വൈറസ് നിയന്ത്രണവിധേയമായ സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവ രോഗത്തിന്റെ രണ്ടാം വരവ് ഭയക്കുകയാണ്. രണ്ടാം വരവ് തടയാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago