ഐ.പി.എല്‍: ടീമുകളെല്ലാം യു.എ.ഇയിലെത്തി
അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പങ്കെടുക്കുന്നതിനുവേ@ണ്ടി എല്ലാ ടീമുകളും യു.എ.ഇയിലെത്തി.
അവസാനമായി ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് യു.എ.ഇയിലെത്തിയത്. താരങ്ങളെല്ലാം മുംബൈയിലെത്തിയ ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് യു.എ.ഇയിലെത്തിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ നേരത്തെ തന്നെ യു.എ.യിലെത്തിയിരുന്നു.
പരിശോധനയ്ക്ക് ശേഷം ഏഴു ദിവസത്തെ ക്വാറന്റൈനിലായിരിക്കും ടീമുകള്‍ ഉ@ണ്ടാവുക. ഇതിന് ശേഷം മാത്രമേ പരിശീലനം അടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കുകയുള്ളു. ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പരിശോധന നടത്തി രോഗ ലക്ഷണം ഇല്ലെന്ന് ക@െണ്ടത്തിയവരെ മാത്രമാണ് യു.എ.ഇയിലേക്ക് കൊണ്ട@ുപോയത്. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് ആദ്യം യു.എ.ഇയിലേക്ക് പോയത്. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം ആഗസ്റ്റ് 20ന് ശേഷമാണ് ടീമുകള്‍ക്ക് യു.എ.ഇയിലേക്ക് പോകാന്‍ അനുമതി ഉ@ണ്ടായിരുന്നത്.
ആദ്യം എത്തിയതിനാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ആദ്യം പരിശീലനത്തിനൊരുങ്ങാന്‍ രാജസ്ഥാന്‍ പഞ്ചാബ് ടീമുകള്‍ക്കാവും. ഒരു ദിവസം മാത്രം വ്യത്യാസത്തിലാണ് മറ്റ് ടീമുകള്‍ യു.എ.ഇയിലേക്കെത്തിയത്.
ഇന്ത്യ വിടുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെന്നൈയില്‍ അഞ്ച് ദിവസത്തെ മിനി ക്യാംപ് സംഘടിപ്പിച്ചിരുന്നു. ആഗസ്റ്റ് 15 മുതല്‍ 20 വരെ നടന്ന ക്യാംപില്‍ രവീന്ദ്ര ജഡേജ ഒഴികെയുള്ള ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. നിലവില്‍ ഇന്ത്യന്‍ താരങ്ങളും പരിശീലകരും മാത്രമാണ് യു.എ.ഇയിലേക്കെത്തിയത്.
പ്രമുഖ വിദേശ താരങ്ങളെല്ലാം ടൂര്‍ണമെന്റിന്റെ ആരംഭത്തിനോടടുത്ത് മാത്രമെ യു.എ.ഇയിലേക്കെത്തു. ആസ്‌ത്രേലിയയും ഇംഗ്ല@ണ്ടും തമ്മില്‍ സെപ്റ്റംബര്‍ നാലു മുതല്‍ 10 വരെ പരമ്പര കളിക്കുന്നുണ്ട@്. ഇതിന് ശേഷമാവും ഇരു ടീമിലേയും താരങ്ങള്‍ യു.എ.ഇയിലേക്കെത്തുക. സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്‍ ആരംഭിക്കുക. 60 മത്സരങ്ങള്‍ നീ@ണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 10നാണ് അവസാനിക്കുന്നത്. കാണികള്‍ക്ക് പ്രവേശനം ഇല്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഐപിഎല്‍ നടക്കുക. ഉടന്‍ തന്നെ യു.എ.ഇയില്‍ ടീമുകള്‍ പാലിക്കേണ്ടണ്ട നിര്‍ദേശങ്ങളും ടൂര്‍ണമെന്റിനുള്ള പ്രോട്ടോക്കോളും ബി.സി.സി.ഐ, യു.എ.ഇ സര്‍ക്കാര്‍ എന്നിവര്‍ പുറത്ത് വിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."