HOME
DETAILS
MAL
സ്വരുക്കൂട്ടിയതും പെരുന്നാള്‍ പൈസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
backup
August 26 2018 | 06:08 AM
കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച പെരുന്നാള്‍ പൈസയും പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. തുകയുടെ ആദ്യഗഡു ജില്ലാ കലക്ടര്‍ യു.വി ജോസിനു കൈമാറി.
നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനര്‍ പി. സിക്കന്തര്‍ ഷാഹിന്‍, അഫിഫ്, റിസ്വാന്, നിഹാല്‍, റിയാസ്, ഷിബിത്, അജേഷ് രാജ്, ഷഫീഖ്, പ്രൊഫ. കെ. കോയട്ടി, രാജന് തെക്കയില്‍, രവീന്ദ്രന് പാറോല്‍, സുലൈഖ അബൂട്ടി, ആനന്തകുമാരി, സുഹറ, അബ്ദുല്‍ അസീസ് അത്തോളി, പി. മുഹമ്മദ് സംബന്ധിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷാകര്‍തൃ സംഘടനയായ കോഴിക്കോട് പരിവാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സബ് കമ്മിറ്റിയായ സ്മൈല്‍ പരിവാറില്‍ നിന്നാണ് ഡി.ഡി കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."