HOME
DETAILS

കരുണയുടെ കൈയൊപ്പില്‍ നാട് കരകയറുന്നു

  
backup
August 26 2018 | 06:08 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be-2

മുക്കം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുക്കം നഗരസഭ 15 ലക്ഷത്തിലധികം രൂപ സമാഹരിച്ച് നല്‍കുമെന്ന് ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍.
നഗരസഭയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി വെള്ളം ഇറങ്ങിയ സ്ഥലത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ശുചീകരണം ഉറപ്പ് വരുത്തും. വരും ദിവസങ്ങളില്‍ വെള്ളപ്പൊക്ക ബാധിത വാര്‍ഡുകളില്‍ കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, വീട്ടുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ നിര്‍മാര്‍ജനത്തിനായി നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
നരിക്കുനി: ജി-ടെക് കംപ്യൂട്ടര്‍ എജുക്കേഷന്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വയനാട് കാവുമന്ദം, പൊഴുതന എന്നിവിടങ്ങളില്‍ വിതരണം ചെയ്തു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തത്. ജി-ടെക് ഡയരക്ടര്‍ നൗഷാദ് നരിക്കുനി, മാനേജര്‍മാരായ വിനീഷ് കെ.ബി, വി.എ അര്‍ജുന്‍, സോണറ്റ് മാത്യു, വിദ്യാര്‍ഥി പ്രതിനിധി വി. വിവേക് കുമാര്‍ നേതൃത്വം നല്‍കി.
താമരശ്ശേരി: പുതുപ്പാടി കണ്ണപ്പന്‍കുണ്ട് ഉരുള്‍പാട്ടലില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കി താമരശ്ശേരിയിലെ സമന്വയ പൈതൃക കൂട്ടായ്മ. ഇത്തവണ ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചാണ് സഹായം നല്‍കിയിരിക്കുന്നത്.
കണ്ണപ്പന്‍കുണ്ട് അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്തിന് തൊഴിലുപകരണങ്ങള്‍ കൈമാറി. സമന്വയ ചെയര്‍മാന്‍ എം.എ യൂസുഫ് ഹാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അഷ്‌റഫ് ഒതയോത്ത്, പഞ്ചായത്തംഗങ്ങളായ ഉഷ, ബീനാ തങ്കച്ചന്‍, താമരശ്ശേരി പബ്ലിക് ലൈബ്രറി സെക്രട്ടറി സി.വി മുഹമ്മദലി, വി.വി.ഇ.എസ് സെക്രട്ടറി റജി ജോസഫ്, മൂത്തോറന്‍കുട്ടി, വിജയ ബാലന്‍, ഉസ്മാന്‍ പി. ചെമ്പ്ര, എ.കെ അബ്ബാസ്, എം.പി മജീദ് സംസാരിച്ചു.
ഗ്യാസ് കണക്ഷന്‍ നല്‍കി
താമരശ്ശേരി: പ്രകൃതിദുരന്തം നടന്ന പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലെ വീടുകളിലേക്ക് മുസ്‌ലിം ലീഗ് പനക്കോട് യൂനിറ്റ് വക ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഏഴോളം വീടുകളിലേക്കാണ് ഗ്യാസ് അടുപ്പും സിലിണ്ടറും നല്‍കിയത്. കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡന്റ് വി.കെ അബ്ദു ഹാജി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്തിന് നല്‍കി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി മണ്ഡലം ട്രഷറര്‍ കെ.പി.എം അലി വാടിക്കല്‍, മദീന കെ.എം.സി.സി ജില്ലാ പ്രസിഡന്റ് എന്‍.പി ജലീല്‍, ബ്ലോക്ക് പഞ്ചായത്തംഗം അഷ്‌റഫ് ഒതയോത്ത്, വി.കെ മൊയ്തു മുട്ടായി സംബന്ധിച്ചു.
സാന്ത്വനമേകി മാവേലിമാരും
മുക്കം: ദുരിതബാധിതര്‍ക്ക് കൈത്താങ്ങ് നല്‍കി മാവേലി വേഷം കെട്ടി വീടുകളില്‍ കയറിയിറങ്ങിയ കുട്ടികളും. മുക്കം നഗരസഭയിലെ കല്ലുരുട്ടി വടക്കെ തൊടിക മാധവന്റെയും ഷൈലജയുടെയും മക്കളായ ആറാം ക്ലാസുകാരന്‍ അഭിന്‍ മാധവ്, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അമല്‍ മാധവ്, പൊയിലിങ്ങല്‍ ദേവദാസിന്റെയും ഷൈനിയുടെയും മകന്‍ അഖില്‍ദാസ് എന്നിവരാണ് രണ്ടുദിവസങ്ങളിലായി മാവേലി വേഷം കെട്ടി വീടുകള്‍ കയറി പിരിവ് നടത്തി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ക്ക് കൈമാറിയത്. നഗരസഭയുടെ സ്‌നേഹാദരപത്രം ചെയര്‍മാന്‍ കുട്ടികള്‍ക്ക് കൈമാറി. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി. ലീല, കൗണ്‍സിലര്‍മാരായ മുക്കം വിജയന്‍, ഷഫീഖ് മാടായി, പി. ബ്രിജേഷ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago