ഡല്‍ഹി ഗുരുദ്വാര മേധാവിക്കു നേരെ യു.എസില്‍ ആള്‍ക്കൂട്ട മര്‍ദനം; തലപ്പാവ് വലിച്ചെറിഞ്ഞു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് നേതാവിനു നേരെ വീണ്ടും വംശീയാതിക്രമം. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷനും അകാലിദള്‍ നേതാവുമായ മാഞ്ജിത് സിങിനു നേരെയാണ് ആള്‍ക്കൂട്ട മര്‍ദനമുണ്ടായത്. കാലിഫോര്‍ണിയയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
യുബ സിറ്റി ഗുരുദ്വാരയ്ക്ക് പുറത്തേക്ക് തള്ളിയിട്ട മാഞ്ജിത് സിങിനെ മര്‍ദിക്കുകയും തലപ്പാവ് വലിച്ചെറിയുകയും ചെയ്തു. 20-30 പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് മാഞ്ജിത് സിങ് പറഞ്ഞു. ഞാന്‍ മറുപടി കൊടുത്തില്ല, അനുയായികളോട് ഗുരുദ്വാരയുടെ ആദരവ് കാക്കാനും ആവശ്യപ്പെട്ടു. താന്‍ പേടിക്കുന്നില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാമത്തെ പ്രാവശ്യമാണ് മാഞ്ജിത് സിങിനു നേരെ അമേരിക്കയില്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച ന്യൂയോര്‍ക്കിലും അദ്ദേഹത്തിനു നേരെ മര്‍ദനമുണ്ടായിരുന്നു. ടി.വി സ്റ്റുഡിയോവിന്റെ പുറത്തുവച്ചായിരുന്നു അന്ന് മര്‍ദിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്.
നേരത്തെയും സിഖ് മതക്കാര്‍ക്കെതിരെ അമേരിക്കയില്‍ ആക്രമണം നടന്നിരുന്നു.
A group of people attacked me & my relatives in #NewYork. This will not scare me away from my path to serve the community. I have fought & I will fight till my last breath.Such cowardly incidents do not scare me.? @SushmaSwaraj @USAmbIndia @IndiainNewYork https://t.co/au9SUx1qrt
— Manjit Singh GK (@ManjitGK) August 21, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."