വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സഹോദരനെ കണ്ടെത്തുന്നതിനായി പൊലിസില്‍ പരാതി
കുന്നംകുളം: 31 വര്‍ഷം മുന്‍പ് കാണാതായ സഹോദരനെ കണ്ടെത്തുന്നതിനായി പൊലിസില്‍ പരാതി. മരത്തംകോട് കുറുപത്ത് വീട്ടില്‍ പരേതനായി ഹമീദ് മുസ്ല്യാരുടെ മകന് അഹമ്മദിനെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് സഹോദരന് അബ്ദുള്‍ റഹ്മാനാണ് കുന്നംകുളം പൊലിസില്‍ പരാതി നല്‍കിയത്.
മദ്റസ അധ്യാപകനായ അഹമ്മദ് 1985 ലാണ് വീട് വിട്ട്പോയത്. പിന്നീട് ഒരുപാട് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 10 വര്‍ഷം മുന്‍പ് പൊന്നാനിയില്‍ അഹമ്മദിനെ കണ്ടെങ്കിലും ബന്ധുക്കള്‍ എത്തിയപ്പോഴേക്കും അവിടെ നിന്നും പോയിരുന്നു. അജ്മീറിലേക്കാണ് പോയതെന്നാണ് പറയുന്നത്. തുടര്‍ന്ന് ആറ് മാസത്തിലേറെ രാജസ്ഥാനില്‍ അന്വേഷിച്ചെങ്കിലും വിവരമൊന്നും അറിഞ്ഞില്ല. ഇതോടെയാണ് ബന്ധുക്കള്‍ വീണ്ടും പരാതി നല്‍കിയത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് കുന്നംകുളം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."