ഒളിക്യാമറാ വിവാദത്തില്‍ ഡി.ജിപിക്കെതിരേ എം.കെ രാഘവന്‍: ഗൂഢാലോചന നടത്തിയവര്‍ക്കെതിരേ ഹൈക്കോടതിയിലേക്ക്
കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ ഉയര്‍ന്ന കോഴ വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കെതിരേ എം.കെ രാഘവന്‍.
കള്ളക്കേസ് എടുക്കാന്‍ ഗൂഢാലോചന നടത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു.
തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദം ചെലുത്തിയെന്ന് എം കെ രാഘവന്‍ ആരോപിക്കുന്നു.
ഉദ്യോഗസ്ഥരെ നിരന്തരം ഫോണ്‍ വിളിച്ച് ഡിജിപി സമ്മര്‍ദം ചെലുത്തി. ഡിജിപി സര്‍ക്കാറിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസ് എടുത്തത് ഡിജിപിയുടെ സമ്മര്‍ദം മൂലമായിരുന്നു.
സിപിഎം ആസൂത്രണം ചെയ്തതാണ് ഒളിക്യാമറ ഓപ്പറേഷന്‍ എന്നും രാഘവന്‍ ആവര്‍ത്തിച്ചു. ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.
സംഭവത്തില്‍ രാഘവനെതിരേ പൊലിസ് കേസെടുത്തിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ടേപ്പ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ക്രൈംകേസ് വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
എന്നാല്‍ പൊലിസിന്റെ നടപടി സി.പിഎം സ്ഥാനാര്‍ഥിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്ന് ആരോപിച്ചിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട് ഇതുവരേ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിന്റെ ചെറിയ ഭാഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ അന്വേഷണം നടത്താന്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സീല്‍ചെയ്ത കവറിലെ ഒറിജിനല്‍ ദൃശ്യം ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ കോടതിയുടെ നിര്‍ദേശവും വേണം. അതുകൊണ്ട് ക്രൈംകേസ് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."