HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് 13 മരണം
backup
August 26 2020 | 02:08 AM
മുംബൈ: മഹാരാഷ്ട്രയിലെ റെയ്ഗാദ് ജില്ലയിലെ മഹാദില്‍ കെട്ടിടം തകര്‍ന്നുവീണ് 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടന്ന അറുപതിലേറെ പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ഇവരില്‍ പലരും ചികിത്സയിലാണ്. സംഭവത്തില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പത്തു വര്‍ഷം മാത്രം പഴക്കമുള്ള അഞ്ചു നില കെട്ടിടമാണ് തകര്‍ന്നുവീണത്. ഇതില്‍ 45 ഫ്‌ളാറ്റുകളുണ്ടായിരുന്നു.
സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടം തകര്‍ന്നുവീണ വിഷയത്തില്‍ കരാറുകാരനെതിരേ കേസെടുത്തിട്ടുമുണ്ട്. മന്ത്രിമാരായ ഏക്‌നാഥ് ഷിണ്ഡെയും ആദിത്യ താക്കറെയും ഇന്നലെ പ്രദേശം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."