HOME
DETAILS

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് തന്റെ ബെഞ്ചില്‍ നിന്ന് മാറ്റി ജസ്റ്റിസ് അരുണ്‍ മിശ്ര

  
backup
August 26, 2020 | 2:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%b7%e0%b4%a3%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%8b%e0%b4%9f

 

ന്യൂഡല്‍ഹി: തെഹല്‍ക്ക അഭിമുഖവുമായി ബന്ധപ്പെട്ട പ്രശാന്ത് ഭൂഷണെതിരായ 11 വര്‍ഷം പഴക്കമുള്ള കോടതിയലക്ഷ്യക്കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. വിരമിക്കാന്‍ അധികനാളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ മിശ്ര കേസ് മറ്റൊരു ബെഞ്ചിലേക്ക് വിടാന്‍ തീരുമാനിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയങ്ങള്‍ ഈ കേസിലുണ്ടെന്നും അതിനാല്‍ ഭരണഘടനാ ബെഞ്ച് തന്നെ കേസ് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
കേസില്‍ അറ്റോര്‍ണി ജനറലിന്റെ സ്വതന്ത്രമായ നിലപാട് തേടി നോട്ടിസ് അയക്കണമെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. കോടതിയിലെ അഴിമതിയെക്കുറിച്ച് സദുദ്ദേശത്തോടെ തുറന്നു പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ, ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിക്കുന്ന വ്യക്തിയ്ക്കുണ്ടോ തുടങ്ങിയ 10 ചോദ്യങ്ങള്‍ പരിഗണിക്കേണ്ട വിഷയമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ധവാന്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ മൂന്നിന് താന്‍ വിരമിക്കുകയാണെന്നും സെപ്റ്റംബര്‍ 10ന് പുതിയ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം മുന്നില്‍വയ്ക്കാമെന്നും അറിയിക്കുകയാണ് കോടതി ചെയ്തത്.
ഈ കേസിലും മാപ്പു പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ്‍ അതിന് തയാറായിരുന്നില്ല. തെഹല്‍ക്ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെതിരേയും കേസെടുത്തിരുന്നെങ്കിലും തേജ്പാല്‍ മാപ്പു പറയാന്‍ തയാറായി. ജഡ്ജി അഴിമതി കാട്ടിയെന്ന് പ്രസ്താവന നടത്താമോ, ഏതെല്ലാം സാഹചര്യത്തില്‍ ഇത്തരം പ്രസ്താവന നടത്താം, സിറ്റിങ് ജഡ്ജിക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലാകുമോ എന്നീ ചോദ്യങ്ങളാണ് ബെഞ്ച് പരിശോധിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago