HOME
DETAILS
MAL
ജംഷഡ്പുര്‍ യുവ താരത്തെ ഡല്‍ഹി സ്വന്തമാക്കി
backup
April 24 2019 | 19:04 PM
ന്യൂ ഡല്‍ഹി: ജംഷഡ്പുര്‍ യുവ താരം ജെറി മാവിമിന്‍തങ്കയെ സ്വന്തമാക്കി ഡല്‍ഹി ഡൈനാമോസ്. അടുത്ത സീസണിലേക്കുള്ള ഡല്‍ഹിയുടെ ആദ്യ സൈനിങ് കൂടിയാണ് ജെറി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളിന് ഉടമ കൂടിയാണ് ജെറി. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 22-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയാണ് ജെറി റെക്കോര്‍ഡിട്ടത്.
മുന്‍ ഡി.എസ്.കെ ശിവജിയാസിന്റെ താരമായിരുന്ന ജെറി നോര്‍ത്ത് ഈസ്റ്റിനു വേണ്ട@ിയും കളിച്ചിട്ടു@്. 2017-18 സീസണില്‍ ജംഷഡ്പുരില്‍ എത്തിയ ജെറി രണ്ട@ു സീസണില്‍ ജംഷഡ്പുരിന് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജംഷഡ്പുരില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് താരം ടീം മാറാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."