HOME
DETAILS
MAL
67,151 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു
backup
August 26 2020 | 05:08 AM
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. 1059 മരണം കൂടി ഈ സമയത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 32,34,475 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,07,267 പേരാണ് ചികിത്സയിലുള്ളത്. 24,67,759 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 59,449 പേരാണ് കൊവിഡ് പിടിപെട്ടു മരിച്ചത്.
ഇന്നലെ വരെ രാജ്യത്ത് 3,76,51,512 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 8,23,992 പരിശോധനകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."