ക്യാംപുകളുടെ ശുചീകരണം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല
കൊച്ചി: ആളുകള്‍ ഒഴിഞ്ഞു പോകുന്ന ക്യാംപുകളുടെ ശുചീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സ്കൂളുകളുടെ ശുചീകരണം പ്രാധാന്യത്തോടെ നടപ്പാക്കണം. മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കണം.
ശുചീകരണത്തിനു ശേഷം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാക്ഷ്യപ്പെടുത്തിയ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമായിരിക്കണം സ്കൂളുകള്‍ കൈമാറേണ്ടത്. തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് ഇതിന്റെ ഏകോപന ചുമതല. 29 ന് സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം. ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് ഭക്ഷണം പാകപ്പെടുത്തി നല്‍കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, റൂറല്‍ എസ്.പി രാഹുല്‍ ആര് നായര്‍, ആര്.ഡി.ഒ എസ് ഷാജഹാന്, ഡെപ്യൂട്ടി കലക്ടര്‍ പി.ഡി ഷീല ദേവി, ശുചീകരണത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫിസര്‍ ടിമ്പിള്‍ മാഗി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."