ചൂഷണം ചെയ്ത് നേട്ടം കൊയ്യാനുള്ള ശ്രമം പിണറായി സർക്കാർ അവസാനിപ്പിക്കണം: ഐഎസ്എഫ്
ദമാം: ജനങ്ങളുടെ ദാരിദ്ര്യത്തെയും കൊവിഡ് മഹാമാരിയെയും ചൂഷണം ചെയ്ത് രാഷ്ട്രീയ-സാമ്പത്തിക നേട്ടം കൊയ്യാനുള്ള ഹീനമായ ശ്രമം പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാതലത്തിൽ ഓണത്തിന് റേഷൻ കാർഡ് ഉടമകൾക്ക് സര്‍ക്കാര്‍ സൗജന്യമായി നൽകിയ ഓണക്കിറ്റിൽ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച പറ്റിയാതായി വിജിലന്‍സ് കണ്ടെത്തിയത് പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന അവസ്ഥക്ക് തുല്യമാണെന്നും ആനുകുല്യങ്ങളും സൗജന്യങ്ങളും നല്‍കുന്നെന്ന പേരില്‍ പൊതുജനങ്ങളെ കബളിക്കുന്ന ഇത്തരം രീതികള്‍ ഇനിയെങ്കിലും ഭരണകൂടം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസർ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സ്താനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് നമീർ ചെറുവാടി, അബ്ദുൽ സലാം എന്നിവർ നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായി കണ്ണൂർ സ്വദേശി മൻസൂർ എടക്കാടിനെ തിരഞ്ഞെടുത്തു. മുബാറക് പൊയിൽതൊടി, കുഞ്ഞിക്കോയ താനൂർ, അഹ്മദ് യൂസുഫ് എന്നിവർ വിവിധ വിഭാഗങ്ങളിലെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പ്രസിഡന്റ് മൻസൂർ എടക്കാട്, സെക്രട്ടറി അൻസാർ കോട്ടയം, ശിഹാബ് കീച്ചേരി, മൻസൂർ ആലംകോട്, അലി മാങ്ങാട്ടൂർ, ഷാഫി വെട്ടം, ഷാജഹാൻ പേരൂർ, ഷജീർ തിരുവനന്തപുരം, അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."