പ്രവാസികൾക്കുള്ള പലിശ രഹിത വായ്പാ പദ്ധതി മാതൃകാപരം: ഇ ടി മുഹമ്മദ് ബഷീർ എം പി
റിയാദ്: കൊവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഗൾഫിലേക്ക് തിരിച്ചു പോവാൻ സാധിക്കാത്തവരുമായ പ്രവാസികൾക്കുള്ള പുത്തൂർ ഗ്ലോബൽ കെഎംസിസി യുടെ പ്രവാസി വായ്പാ പദ്ധതി വേറിട്ട നന്മയുള്ള പ്രവർത്തനമാണെന്നും പലിശ രഹിതമായി സഹായം നൽകുന്നുവെന്നത് മാതൃകയാക്കേണ്ട പ്രവർത്തനമാണെന്നും ഇടി മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. പദ്ധതി പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പരം സ്നേഹിക്കുന്ന ആളുകളുടെ ഇടയിൽ ഇത്തരം ഒരു പദ്ധതി ഉയർന്ന് വന്നത് വളരെ അധികം സന്തോഷം ഉളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുത്തൂർ ഗ്ലോബൽ കെ എം സി സി ചെയർമാൻ എം ടി എ അസീസ് അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ അൽ ഹസനി തങ്ങൾ കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബ്ദുല്ലക്കുട്ടി, വൈസ് പ്രസിഡണ്ട് നാസർ പി, യൂത്ത് ലീഗ് നേതാക്കളായ കെ പി സൈനുദ്ദീൻ മാസ്റ്റർ, മൻസൂർ പി, പി സി മൂസ, പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ട്രഷറർ യു കെ ഉമ്മർ ഓമശ്ശേരി എന്നിവർ ആശംസകൾ നേർന്നു. വെൽഫെയർ സമിതി കൺവീനർ കെ പി ഫിറോസ് ബാബു പദ്ധതി വിശദീകരിച്ചു.
സ്വാലിഹ് വാഫി തുർക്കി, സി പി സലീം, പി കെ ശമീർ പുത്തൂർ, നൗഷാദ് പി, വി സി അബ്ദുറഹീം, ഹിദായത്ത് പി, ശാഫി പുളിക്കൽ, ബഷീർ കെ സി,അസ് ലം എം കെ, എന്നിവർ നേതൃത്വം നൽകി. വർക്കിംഗ് സെക്രട്ടറി മുഹമ്മദ് ശാഫി സ്വാഗതവും ജോ. സെക്രട്ടറി ഷൈജൽ പി കെ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."