വെള്ളിത്തിളക്കം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് അഞ്ച് മെഡല്‍. ഇതോടെ ഏഴ് സ്വര്‍ണവും പത്ത് വെള്ളിയും 19 വെങ്കലവുമുള്‍പ്പെടെ 36 മെഡലാണ് ഇന്ത്യക്ക് നേടാനായത്. ഇന്നലെ സ്വര്‍ണമൊന്നും നേടാനായില്ലെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ നാലും ടീം ഇനങ്ങളില്‍ ഒരു മെഡലുമാണ് ഇന്ത്യ നേടിയത്.
വനിതകളുടെ 100 മീറ്ററില്‍ ഇന്ത്യന്‍ താരം ദ്യുതി ചന്ദ് വെള്ളി മെഡല്‍ സ്വന്തമാക്കി. ബഹറൈന്റെ ഒഡിങ്ങ് എഡിഡിയോങ്ങാണ് 100 മീറ്ററില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ചൈന താരം വെയ് യോങ്ങ്‌ലി വെങ്കല മെഡലും സ്വന്തമാക്കി. 11.30 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ബഹറൈന്‍ താരം എഡിഡിയോങ്ങ് സ്വര്‍ണം നേടിയത്. ഇന്ത്യന്‍ താരം ദ്യുതി 11.32 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. രണ്ട് സെക്കന്‍ഡ് വ്യത്യാസത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന് സ്വര്‍ണം നഷ്ടപ്പെട്ടത്. ചൈനയുടെ യോങ്‌ലി 11.33 സെക്കന്‍ഡ് സമയം കൊണ്ടും ഓട്ടം പൂര്‍ത്തിയാക്കി.
വ്യക്തിഗത ഇനത്തില്‍ കുതിരയോട്ടത്തില്‍ ഇന്ത്യന്‍ താരം ഫൗവാദ് മിര്‍സ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കുതിരയോട്ടത്തില്‍ ടീം ഇനത്തിലും ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൗവാദ് മിര്‍സ, രാഖേഷ് കുമാര്‍, ആശിഷ് മാലിക്, ജിതേന്ദര്‍ സിങ് എന്നിവരടങ്ങുന്ന ടീമാണ് വെള്ളി മെഡര്‍ സ്വന്തമാക്കിയത്. വ്യക്തിഗത ഇനത്തില്‍ വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം ഹിമ ദാസിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ താരത്തിന് രണ്ടാമതായി മാത്രമാണ് ഓട്ടം പൂര്‍ത്തിയാക്കാനായത്.
വനിതാ വിഭാഗം 400 മീറ്ററില്‍ ബഹറൈന്റെ നാസര്‍ സല്‍വയാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 50.09 സെക്കന്‍ഡ് സമയം കൊണ്ടായിരുന്നു സല്‍വ 400 മീറ്റര്‍ പിന്നിട്ടത്. 50.79 സെക്കന്‍ഡ് സമയം കൊണ്ടായിരുന്നു ഇന്ത്യന്‍ താരം ഹിമാ ദാസ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. വെങ്കല മെഡല്‍ സ്വന്തമാക്കിയ കസാക്കിസ്താന്‍ താരം മിക്കിനാ ഏലേന 52.63 സെക്കന്‍ഡ് കൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ താരം നിര്‍മല മത്സരിച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 52.96 സെക്കന്‍ഡ് കൊണ്ടായിരുന്നു നിര്‍മല ഓട്ടം പൂര്‍ത്തിയാക്കിയത്. പുരുഷന്‍മാരുടെ 400 മീറ്ററില്‍ ഇന്ത്യന്‍ താരം മുഹമ്മദ് അനസ് വെള്ളി മെഡല്‍ സ്വന്തമാക്കി. ഖത്തറിന്റെ ഹസന്‍ അബ്ദുല്ല 44.89 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കി സ്വര്‍ണം സ്വന്തമാക്കി. 45.69 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് അനസ് വെള്ളി മെഡല്‍ നേടിയത്. ബഹറൈന്‍ താരം ഖാമിസ് അലിയാണ് വെങ്കല മെഡല്‍ നേടിയത്. 45.70 സെക്കന്‍ഡ് കൊണ്ടാണ് താരം വെങ്കലം നേടിയത്.
ഇന്ത്യന്‍ താരം ആരോഗ്യരാജീവ് ഈ ഇനത്തില്‍ മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 45.84 സെക്കന്‍ഡ് സമയം കൊണ്ടായിരുന്നു താരം നാലം സ്ഥാനം നേടിയത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു താരത്തിന്റെ വെങ്കല മെഡല്‍ നഷ്ടമായത്. പുരുഷന്‍മാരുടെ 10,000 മീറ്ററില്‍ ബഹറൈന്‍ താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ചൈനയുടെ സാഹോ ചിങ്ങ് ചാങ്ങാണ് ഈ ഇനത്തില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയത്. ബഹറൈന്റെ ചാനി ഹസന്‍ 28.35.54 സമയം കൊണ്ടായിരുന്നു സ്വര്‍ണം സ്വന്തമാക്കിയത്. ബഹറൈന്റെ ചെറോബന്‍ അബ്രഹാം 29.00.29 സെക്കന്‍ഡ് കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
സ്‌ക്വാഷില്‍ രണ്ട് മെഡല്‍
ഗെയിംസിന്റെ ഏഴാം ദിനത്തില്‍ സ്‌ക്വാഷില്‍ ഇന്ത്യ രണ്ട് വ്യക്തിഗത മെഡലുകള്‍ സ്വന്തമാക്കി. ജോഷ്‌ന ചിന്നപ്പ, ദീപിക പള്ളിക്കല്‍ എന്നിവരാണ് രണ്ട് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. സെമി ഫൈനലില്‍ മലേഷ്യന്‍ താരം സുബ്രമണ്യത്തോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യന്‍ താരം ജോഷ്‌ന വെങ്കല മെഡല്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."