കൊവിഡ്: സംസ്ഥാനത്ത് നാല് മരണം കൂടി
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് നാലുപേര്‍ കൂടി മരിച്ചു. കോഴിക്കോട്-1, കോട്ടയം-1, കണ്ണൂര്‍- 1, പാലക്കാട്-1 എന്നിങ്ങനെയാണ് മരണം.
കാന്തപുരം മംഗലത്ത് യൂസഫ് മാസ്റ്റര്‍ (68) ആണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുവഞ്ചേരി എ.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ, മക്കള്‍: സജ്‌ന, സജീര്‍, ഷഹ്‌ന. മരുമക്കള്‍: സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍ (അധ്യാപകന്‍, പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ലുബ്‌ന കൂട്ടാലിട, ഫെബിന്‍ സാബിഖ് കാടാമ്പുഴ. സഹോദരങ്ങള്‍: പരേതയായ കുഞ്ഞായിശ, പാത്തുമ്മ, അബൂബക്കര്‍ മാസ്റ്റര്‍.
ചെങ്ങളം മങ്ങാട്ട് വീട്ടില്‍ തങ്കച്ചന്റെ മകന്‍ ഷിജി (23) ആണ് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുവൃക്കകളും തകരാറിലായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് ബാധിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം.
കൂത്തുപറമ്പ് കോട്ടയം മലബാര്‍ കൂവപ്പാടിയിലെ കോയ്യത്തി അനന്തന്‍ (67) ആണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം അങ്ങാടിയിലെ റസ്റ്റോറന്റ് ഉടമയാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നാഴ്ച മുന്‍പാണ് അനന്തനെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ 14നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: സൗമിനി. മക്കള്‍: അനീഷ്, വിനോദ്, സുനില്‍. മരുമക്കള്‍: റജിന, ഷീജ, ജിഷ്ണ. സഹോദരങ്ങള്‍: ജാനകി, ശാന്ത, പരേതയായ നന്ദിനി.
പുതുക്കോട് പാട്ടോല ഗോപാലന്‍ (55) ആണ് പാലക്കാട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഇയാള്‍ക്ക് പിന്നീട് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാതാവ്: തായു. ഭാര്യ: പ്രേമകുമാരി. മക്കള്‍: ഗോകുല്‍ദാസ്, ഗോപകുമാര്‍. സഹോദരങ്ങള്‍: തങ്കം, കമലം, ഓമന, ചന്ദ്രിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."