HOME
DETAILS

പെരിയാറിന്റെ പാച്ചിലില്‍ തീരവാസികള്‍ക്ക് നഷ്ടപ്പെട്ടത് ഒരു മനുഷ്യായുസ്സിന്റെ അധ്വാനം

  
backup
August 27 2018 | 05:08 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d

ഇടുക്കി: മുല്ലപ്പെരിയാര്‍ ജലം എത്തിയപ്പോള്‍ കരകവിഞ്ഞൊഴുകിയ പെരിയാറിന്റെ പാച്ചിലില്‍ തീരവാസികള്‍ക്ക് നഷ്ടപ്പെട്ടത് ഒരു മനുഷ്യായുസ്സ് മുഴുവന്‍ അധ്വാനിച്ച് നേടിയതെല്ലാം.
കിടപ്പാടവും കൃഷിയിടവും വളര്‍ത്തുമൃഗങ്ങളുെമല്ലാം ഒലിച്ചുപോയി. വള്ളക്കടവ്, ചപ്പാത്ത്, കറുപ്പുപാലം, കുരിശുംമൂട്, ഇഞ്ചിക്കാട് ആറ്റോരം, പെരിയാര്‍ വികാസ് നഗര്‍, അയ്യപ്പന്‍കോവില്‍, പശുമല, കീരിക്കര, മ്ലാമല, മൂങ്കിലാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആയിരത്തോളം വീടുകളാണ് വെള്ളത്തില്‍ പൂര്‍ണമായി മുങ്ങിയത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ 128 വീടുകള്‍ പൂര്‍ണമായും 282 എണ്ണം ഭാഗികമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ വാസയോഗ്യമാക്കണമെങ്കില്‍ ലക്ഷങ്ങളുടെ ചെലവ് വരും. വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ ഭൂരിഭാഗവും നശിക്കുകയോ ഒഴുകിപ്പോവുകയും ചെയ്തു. വീടുകള്‍ക്കുള്ളിലും പരിസരത്തും അഞ്ചടിയോളം ഉയരത്തില്‍ മണലും ചളിയും അടിഞ്ഞുകൂടിയിരിക്കുകയാണ്.
പെരിയാര്‍ വില്ലേജിന്റെ പരിധിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മഞ്ചുമല വില്ലേജ് പരിധിയിലെ നാല് ക്യാമ്പുകള്‍ വെള്ളിയാഴ്ച അവസാനിച്ചു. എണ്ണൂറോളം കുടുംബങ്ങളാണ് ക്യാമ്പുകളില്‍ താമസിച്ചിരുന്നത്. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ വാടക വീടുകളിലേക്കും മറ്റുള്ളവര്‍ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മടങ്ങുന്നത്.പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ദുരന്ത ബാധിതമേഖലകളിലെ നാശനഷ്ടം സംബന്ധിച്ച സര്‍വേ നടന്നുവരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീടുകള്‍, റോഡുകള്‍, കിണറുകള്‍ എന്നിവ വൃത്തിയാക്കുന്നത്.
ശുചീകരണത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പിന്തുണയുമുണ്ട്.ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ യഥേഷ്ടം ലഭ്യമായതായി ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ പറഞ്ഞു. ക്യാമ്പുകളില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ അവശ്യഭക്ഷണവസ്തുക്കള്‍ നല്‍കുന്നുണ്ട്. ഓണകിറ്റുകളായും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്‍കിയെങ്കില്‍ മാത്രമേ വീടുകളുടെ പുനരുദ്ധാരണം നടക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago
No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago