ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരുക്ക്
കോതമംഗലം: ആലുവ- മൂന്നാര്‍ റോഡില്‍ നങ്ങേലിപടിയില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പിണ്ടിമന വാഴയില്‍ ജോയ്(സുല്‍ത്താന്‍)യുടെ മകന്‍ റ്റിറ്റുവിനാണ് പരുക്ക്.
ഞായറാഴ്ച്ച വൈകിട്ട് 5.30 ഓടെ എറണാകുളത്ത് നിന്നും തോപ്രാംകുടിക്ക് പോവുകയായിരുന്ന ജീസസ് ബസുമായി കോതമംഗലത്ത് നിന്ന് വരികയായിരുന്ന ഇന്നോവ കാറുമായി കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു. ബസ്സിലെ കണ്ടക്ടര്‍ ഡ്രൈവര്‍ അടക്കമുള്ള 30 ല്‍ പരം യാത്രക്കാര്‍ക്ക് നിസാര പരിക്ക് ഏറ്റൂ.
ഇവരെ പ്രാഥമിക ശുശ്രുഷകള്‍ക്ക് ശേഷം വിട്ടയച്ചു. അപകടത്തെതുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പൊലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്കാര്‍ വെട്ടി പൊളിച്ചാണ് റിറ്റുവിനെ പുറത്തെടുത്തത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ നീക്കി രാത്രി ഏഴോടെ ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."