ഒരുകോടി ചെലവഴിച്ച് നവീകരിച്ച കാവലന്‍ചിറ വറ്റിവരണ്ടു
എരുമപ്പെട്ടി: ഒരുകോടി രൂപ ചെലവഴിച്ച് നവീകരിച്ച കാവലന്‍ ചിറ കടുത്ത വേനലില്‍ വറ്റിവരണ്ടു. കൃഷിക്കും പരിസരവാസികള്‍ക്ക് ശുദ്ധജല ലഭ്യതക്കുമായി സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരാവിഷ്‌ക്കരിച്ച പദ്ധതിയാണ് ഒരു തുള്ളി വെള്ളം പോലുമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നത്.
എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പതിയാരം പ്രദേശത്താണ് കാവലന്‍ചിറ സ്ഥിതി ചെയ്യുന്നത്. എരുമപ്പെട്ടി, കടങ്ങോട്, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ചിറയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.
മുന്‍ എം.എല്‍.എ ബാബു എം പാലിശ്ശേരിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചെളിയും ചണ്ടിയും നീക്കം ചെയ്ത് ചിറയുടെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കുക, ചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുക, കുളിക്കടവുകള്‍ നിര്‍മിക്കുക, ചിറയുടെ ചുറ്റും തണല്‍ മരങ്ങളും അലങ്കാര മുളകളും വച്ച് പിടിപ്പിക്കുക, ചരിഞ്ഞ പ്രതലങ്ങളില്‍ പുല്‍ത്തകിടി ഒരുക്കി ചെടികള്‍ നട്ട് ഉദ്യാനം തീര്‍ക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ പദ്ധതി ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ല. കഴിഞ്ഞ കാലങ്ങളില്‍ രൂക്ഷമായ വേനലിലും നിറഞ്ഞു നിന്നിരുന്ന ചിറയുടെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണ്. ചിറയിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ കാട്ടിയ അനാസ്ഥയാണ് കാവലന്‍ ചിറയുടെ ദുരവസ്ഥക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."