ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി സേവനം കേരളത്തിലും
കൊച്ചി: ബി.എസ്.എന്‍.എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഏറെ ആകര്‍ഷകമായ സേവനമായി ഐ.പി.ടി.വി സംവിധാനത്തിനു കേരളത്തില്‍ ഔദ്യോഗിക തുടക്കമായി.
ആന്‍ഡ്രോയിഡ് ടി.വിയോ ഉപകരണമോ ഉള്ളവര്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് കൂടാതെ നേരിട്ടുതന്നെ ഐ.പി.ടി.വി സേവനം ലഭ്യമാക്കാം. കൊച്ചിയിലെ സിനിസോഫ്റ്റ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ബി.എസ്.എന്‍.എല്‍ കേരളത്തില്‍ ഐ.പി.ടി.വി സേവനം നല്‍കുന്നത്. സെപ്റ്റംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഫ്രീ ടു എയര്‍ ചാനലുകള്‍ ഒരു മാസത്തേക്ക് സൗജന്യമായി ലഭ്യമാക്കും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സി.വി. വിനോദ്, ഐ.ടി.എസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 1800 425 2892.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."