പ്രളയശേഷം ജില്ല: പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
കൊല്ലം: ജില്ലയില്‍ മഴ കുറയുകയും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ആര്‍. സന്ധ്യ അറിയിച്ചു. മഴ വെള്ളം ഇറങ്ങിയെങ്കിലും പല പ്രദേശങ്ങളിലും വീടുകളുടെ ടെറസുകളിലും ഒഴുക്കു തടസപ്പെട്ട ഓടകളിലും വീട്ടു പരിസരങ്ങളിലെ പാത്രങ്ങളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇവിടങ്ങളില്‍ ഉറവിട നശീകരണം നടത്തിയില്ലെങ്കില്‍ മലമ്പനി, ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ കൊതുകു ജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം.
എല്ലാ വീടുകളിലും ഉറവിട നശീകരണം നടത്തുന്നു എന്ന് ഉറപ്പാക്കാന്‍ ആശാ വര്‍ക്കര്‍മാരും അങ്കണവാടി പ്രവര്‍ത്തകരും ആരോഗ്യ സേനയും ഗൃഹസന്ദര്‍ശനം നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് മേല്‍നോട്ടം വഹിക്കണം. സ്‌ക്വാഡുകളായാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്. ഉറവിടങ്ങളില്‍ കൂത്താടി നശീകരണ ലായനികള്‍ ആവശ്യാനുസരണം ഉപയോഗിക്കണം. കൊതുകുന്റെ സാന്ദ്രത കൂടുതലായി കണ്ടെത്തിയാല്‍ ഫോഗിംഗ് നടത്താം.
കൊതുകുകൂത്താടി സാന്ദ്രതാ പഠനം ഊര്‍ജ്ജിതമാക്കണം. ഉറവിട നശീകരണത്തിനായി ജില്ലയില്‍ 30ന് സ്‌ക്വാഡ് വര്‍ക്ക് നടത്തും. അന്ന് പൂര്‍ത്തിയാകാത്ത സ്ഥലങ്ങളില്‍ 31ന് ഉറവിട നശീകരണം പൂര്‍ത്തീകരിക്കണം. ഉറവിടങ്ങളായി കണ്ടെത്തുന്ന വെള്ളക്കെട്ടുകള്‍ സെപ്റ്റംബര്‍ ഒന്നിന് പഞ്ചായത്തുകളുടെ സഹായത്തോടെ ശുചീകരിക്കണം. സെപ്റ്റംബര്‍ ആറിനും ഏഴിനും രണ്ടാം റൗണ്ട് ഭവന സന്ദര്‍ശനം നടത്തണം. സെപ്റ്റംബര്‍ 12നും 13 നും ്രൈഡ ഡേ ആചരിക്കണം. പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സേവനം ലഭിക്കും .
വെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളിലെ കിണറുകള്‍ ആഴ്ച്ചയില്‍ ഒരു തവണ വച്ച് നാല് ആഴ്ച്ച സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളിലും എല്ലാ മരുന്നുകളും ലഭ്യമാണെന്ന് ഡോ. സന്ധ്യ പറഞ്ഞു.
ജില്ലയിലെ 2000 കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇന്നലെ ചെങ്ങന്നൂര്‍ മേഖലയിലെ 350 വീടുകളും ആരാധനാലയങ്ങയും പൊതുസ്ഥലങ്ങളും ശുചിയാക്കി. അതിരാവിലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ സന്ധ്യവരെ നീണ്ടു. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍, കടയ്ക്കല്‍, തൃക്കോവില്‍വട്ടം, കുത്തുപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതില്‍ പങ്കുചേര്‍ന്നു. ജില്ലയിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.ജി. സന്തോഷും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ വി.ആര്‍. അജുവും പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചു.
ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശേഖരിച്ച മൂന്നു ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും ദുരിത മേഖലയില്‍ കൈമാറി. വരുംദിവസങ്ങളിലും ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളിലെ ശുചീകരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ വിന്യസിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ കുടുംബശ്രീ കൂട്ടായ്മകള്‍ 1.10 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു. വിതരണംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."