ശ്രീലങ്കയില്‍ വീണ്ടും ആക്രമണമുണ്ടായേക്കാം- മുന്നറിയിപ്പുമായി യു.എസും യു.കെയും
കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസും യു.കെയും. ആക്രമണത്തെ കുറിച്ച് യുഎസ് എംബസി മുന്നറിയിപ്പ് നല്കി. ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഎസ് എംബസി വ്യാഴാഴ്ച ട്വിറ്ററിലൂടെ നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്. വിദേശികള്‍ സന്ദര്‍ശിക്കാനിടയുള്ള സ്ഥലങ്ങള്‍ കൂടി ലക്ഷ്യമിട്ടായിരിക്കും അക്രമണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശ്രീലങ്കയില്‍ വിദേശീയരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിന് ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫിസ് പൗരന്മാരോട് വെബ്സൈറ്റില്‍ നല്കിയ മുന്നറിയിപ്പിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനപരമ്പരയില്‍ എട്ടോളം ബ്രിട്ടീഷ് പൗരന്മാര് കൊല്ലപ്പെട്ടിരുന്നു. ശ്രീലങ്കയിലുള്ള പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."