യുവാക്കളുടെ കൂട്ടായ്മയില്‍ ബസ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചു
ഉള്ള്യേരി: യുവാക്കളുടെ കൂട്ടായ്മയില്‍ കന്നൂരില്‍ ബസ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാല് ലക്ഷം രൂപയും കൈമാറി. കോഴിക്കോട് ഉള്ള്യേരി കന്നൂര് സാഗര ആര്‍ട്ട് സ് ക്ലബാണ് കൂട്ടായ്മയിലൂടെ നാടിനു മാതൃകയായ പ്രവര്‍ത്തം നടത്തിയത്. കൊയിലാണ്ടി-താമരശേരി സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട വെയിറ്റിങ് ഷെഡാണിത്.
ഒള്ളൂര്, കന്നൂര്, ആനവാതില്‍ തുടങ്ങി ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ ഇവിടെ നിന്നാണ് ബസ് കയറുന്നത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വെയിറ്റ്ങ് ഷെഡ് നിര്‍മിച്ചത്. തികച്ചും കലാപരമായാണ് ഇതിന്റെ നിര്‍മാണം. വെയിറ്റിങ് ഷെഡിന്റെ ഉദ്ഘാടനം ഇതു നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ സമീപവാസിയായ പിലാത്തോട്ടത്തില്‍ കണ്ണന്റെ ഭാര്യ ദേവകി നിര്‍വഹിച്ചു.
മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്കുള്ള കാല് ലക്ഷം രൂപ ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കെ.കെ രവീന്ദ്രന് അധ്യക്ഷനായി. കെ.പി ഷൈജു, വാര്‍ഡ് അംഗങ്ങളായ സന്തോഷ് പുതുക്കേമ്പുറം, ആലങ്കോട്ട് രവീന്ദ്രന്, കെ.എം അനൂപ് കുമാര്‍, നാടകദേശം ദേവദാസ് കടുക്കയി, പി. സന്തോഷ്, കെ. അജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."